Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെ​രു​ന്നാ​ള്‍:...

പെ​രു​ന്നാ​ള്‍: കൊ​ടും​ചൂ​ടി​ല്‍ ആ​ശ്വാ​സ​തീ​ര​മാ​യി ഷോ​പ്പി​ങ്​ മാ​ളു​ക​ള്‍

text_fields
bookmark_border
bakrid day
cancel
camera_alt

ബ​ലി​പെ​രു​ന്നാ​ള്‍ അ​വ​ധി ദി​ന​ത്തി​ല്‍ റാ​ക് മാ​ളി​ല്‍ ന​ട​ന്ന

സം​ഗീ​ത​പ​രി​പാ​ടി ആ​സ്വാ​ദി​ക്കാ​നെ​ത്തി​യ​വ​ര്‍

റാ​സ​ല്‍ഖൈ​മ: ക​ന​ത്ത ചൂ​ടി​ല്‍ വി​രു​ന്നെ​ത്തി​യ ബ​ലി​പെ​രു​ന്നാ​ള്‍ അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ തി​ര​ക്കി​ല​മ​ര്‍ന്ന് ഷോ​പ്പി​ങ്​ മാ​ളു​ക​ള്‍. സാ​ധാ​ര​ണ അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍ശ​ക​രാ​ല്‍ വീ​ര്‍പ്പു​മു​ട്ടാ​റു​ള്ള തു​റ​ന്ന വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം ബ​ലി​പെ​രു​ന്നാ​ള്‍ ദി​ന​ങ്ങ​ളി​ലെ അ​ന്ത​രീ​ക്ഷ ചൂ​ടി​ല്‍ വി​ജ​ന​മാ​യി.

അ​തേ​സ​മ​യം ബ​ലി​പെ​രു​ന്നാ​ളി​നും ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പേ ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ര്‍ഷി​ച്ച ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ല്‍ പ​ല​തും അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ സം​ഗീ​ത വി​രു​ന്നു​ക​ള്‍ ഒ​രു​ക്കി​യ​ത് ജ​ന​ങ്ങ​ള്‍ക്ക് ആ​ശ്വാ​സ​മാ​യി. റാ​ക് മാ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന സം​ഗീ​ത​പ​രി​പാ​ടി​ക​ളി​ല്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ഒ​ട്ടേ​റെ പേ​ര്‍ പ​ങ്കെ​ടു​ത്തു. റാ​സ​ല്‍ഖൈ​മ​യി​ലെ പ്ര​മു​ഖ മാ​ളു​ക​ളി​ലെ​ല്ലാം പെ​രു​ന്നാ​ള്‍ തി​ര​ക്ക് ഇ​ന്ന​ലെ​യും തു​ട​ര്‍ന്നു.

അ​ബൂ​ദ​ബി, ദു​ബൈ, ഷാ​ര്‍ജ, അ​ജ്മാ​ന്‍, ഉ​മ്മു​ല്‍ഖു​വൈ​ന്‍, ഫു​ജൈ​റ എ​മി​റേ​റ്റു​ക​ളി​ലെ ഷോ​പ്പി​ങ്​ മാ​ളു​ക​ളും ക​ടു​ത്ത ചൂ​ടി​ലെ അ​വ​ധി സ​മ​യം പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ആ​ശ്വാ​സ തീ​ര​മാ​യി. ഉ​ല്‍പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ലു​പ​രി സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​യി​രു​ന്നു മ​ല​യാ​ളി​ക​ളു​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ കു​ടും​ബ​വും സു​ഹൃ​ദ് കൂ​ട്ട​വു​മാ​യി മാ​ളു​ക​ളി​ലെ​ത്തി​യ​ത്. ഇ​വി​ടെ കു​ട്ടി​ക​ളു​ടെ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലും ഫു​ഡ് കോ​ര്‍ട്ടു​ക​ളി​ലു​മാ​യി​രു​ന്നു തി​ര​ക്കേ​റെ​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidshopping malls
News Summary - Eid-Shopping malls are a relief in the scorching heat
Next Story