യു.എ.ഇയിലെ പെരുന്നാൾ നമസ്കാരം രാവിലെ 5.42 നും 5.56 നും ഇടയിൽ
text_fieldsദുബൈ: മേയ് 27ന് അതിരാവിലെ നടക്കുന്ന ഈദുൽ അദ്ഹ നമസ്കാരത്തിനായി യു.എ.ഇയിലെ മസ്ജിദുകൾ വിശ്വാസികളെ സ്വാഗതം ചെയ്യും. പെരുന്നാൾ ദിനത്തിൽ അബൂദബി, ദുബൈ, ഷാർജ ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ രാവിലെ 5.42 നും 5.56 നും ഇടയിലായിരിക്കും നമസ്കാരം.
സൂര്യോദയത്തിന് തൊട്ടുപിന്നാലെയാണ് എല്ലാ എമിറേറ്റുകളിലും പെരുന്നാൾ നമസ്കാരം. എമിറേറ്റുകൾ അനുസരിച്ച് സമയത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും. സാധാരണയായി സൂര്യോദയത്തിന് ശേഷം 15 മുതൽ 20 മിനിറ്റ് കഴിഞ്ഞാണ് പെരുന്നാൾ നമസ്കാരം നടക്കുക.
അബൂദബി
ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ പ്രസിദ്ധീകരിച്ച ഹിജ്‌രി കലണ്ടർ അനുസരിച്ച്, അബൂദബിയിലെ വിവിധ സ്ഥലങ്ങളിലെ പെരുന്നാൾ നമസ്കാര സമയം താഴെ പറയുന്ന പ്രകാരമാണ്:
അബൂദബി സിറ്റി: രാവിലെ 5.51
അൽ ഐൻ: രാവിലെ 5.45
സായിദ് സിറ്റി: രാവിലെ 5.56
ദുബൈ
സൂര്യോദയത്തിന് ശേഷം 20 മിനിറ്റ് എന്ന നിയമം അടിസ്ഥാനമാക്കി, ദുബൈയിൽ പെരുന്നാൾ നമസ്കാരം രാവിലെ 5.47ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഷാർജ
ഷാർജ ഇസ്ലാമിക് അഫയേഴ്സ് ഡിപാർട്ട്മെന്റ് സ്ഥിരീകരിച്ച പെരുന്നാൾ നമസ്കാര സമയം:
ഷാർജ സിറ്റി, അൽ ഹംരിയ: 5.45
കിഴക്കൻ മേഖല (ഖോർഫക്കാൻ, കൽബ, ദിബ്ബ അൽ ഹിസ്ൻ എന്നിവയുൾപ്പെടെ): 5.42
മധ്യ മേഖല (അൽ ദൈദ്, അൽ ബതാഹ്, മലീഹ, അൽ മദാം എന്നിവയുൾപ്പെടെ): 5.44
അജ്മാൻ
അജ്മാൻ പൊതുവെ ഷാർജയ്ക്ക് സമാനമായ സമയമാണ് പിന്തുടരുന്നത്. ഇവിടെ പെരുന്നാൾ നമസ്കാരം രാവിലെ 5.45 ന് നടക്കും.
ഉമ്മുൽ ഖുവൈൻ
പെരുന്നാൾ നമസ്കാരം രാവിലെ 5.44ന്.
റാസൽഖൈമ
എമിറേറ്റിലുടനീളമുള്ള മസ്ജിദുകളിൽ രാവിലെ 5.43നായിരിക്കും പെരുന്നാൾ നമസ്കാരം.
ഫുജൈറ
പെരുന്നാൾ നമസ്കാര സമയം രാവിലെ 5.43.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

