ഈദ് മിലാൻ ചുങ്കം ഫെസ്റ്റ് സമാപിച്ചു
text_fieldsചുങ്കം പ്രവാസി യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച ഈദ് മിലാൻ 2025 ചുങ്കം ഫെസ്റ്റ് പരിപാടിയിൽ സംബന്ധിച്ചവർ
ദുബൈ: ചുങ്കം പ്രവാസി യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച ഈദ് മിലാൻ 2025 -ചുങ്കം ഫെസ്റ്റിന് പരിസമാപ്തി. ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ ബലിപെരുന്നാൾ ദിനത്തിലാണ് പരിപാടി അരങ്ങേറിയത്. സീനിയർ അംഗം കെ.പി.എ. അസീസ് ഉദ്ഘാടനംചെയ്തു. എ.പി. റഹീം, അലിബാവ പാറമ്മൽ, സി.പി. ജാഫർ, ഷരീഫ് പട്ടത്ത്, കെ. ഇലാമുദ്ദീൻ, സയ്യിദ് ഫസൽ, സി.പി. റഷീദ്, അലിമുത്തു വെള്ളിങ്ങൽ, കൊളമ്പിൽ ഹനീഫ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
വിവിധ ടീമുകൾ അണിനിരന്ന ചുങ്കം പ്രീമിയർ ലീഗ് ഫുട്ബാൾ മാച്ചിന്റെ ഫൈനൽ മത്സരത്തിൽ സ്നേഹതീരം പാലക്കാട്ടുപറമ്പ് ചാമ്പ്യന്മാരായി. യങ്പവർ മത്തിച്ചിറ ടീമാണ് റണ്ണർ അപ്. കമ്പവലി മത്സരത്തിൽ എം.സി. റഷീദ് നേതൃത്വം നൽകിയ പാലക്കാട്ട് പറമ്പ് ടീം വിജയികളായി. എ.പി. മാനുവിന്റെ നേതൃത്വത്തിലുള്ള ചങ്ങം തൊടു ടീമിനാണ് ഫൈനലിൽ രണ്ടാം സ്ഥാനം ലഭിച്ചത്. റിയൽസ്റ്റാർ പ്ലാസ്റ്റിക്സ് ട്രേഡിങ് ഡയറക്ടർ കെ.പി.എ. സലാം വിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു.
ജഴ്സി ലോഞ്ചിങ് മുൻ വോളിബാൾ താരം പി. ഇബ്രാഹിം നിർവഹിച്ചു. ലഹരിക്കെതിരെ ‘ലൈഫ് നോട്ട് ഡ്രഗ്സ്’ എന്ന ശീർഷകത്തിൽ പ്രത്യേക പരിപാടിയും നടന്നു. ഫ്രണ്ട്ലൈൻ ബ്രിട്ടീഷ് സ്കൂൾ ഡയറക്ടർ കെ. അബ്ദുൽ അസീസ് ലഹരി വിരുദ്ധ സന്ദേശം കൈമാറി. ‘ആൽഫ വേവ്’ എന്ന പേരിൽ യുവാക്കൾക്കായി രൂപം നൽകുന്ന പുതിയ സംരംഭത്തിന്റെ പ്രഖ്യാപനം സി.പി. മുഹമ്മദ് റാഫി നിർവഹിച്ചു. പായസം മേക്കിങ്, കളറിങ് ഫോർ കിഡ്സ്, ബലൂൺ ബ്രേക്കിങ്, മ്യൂസിക്കൽ ചെയർ ഫിയസ്റ്റ, ഹെന്ന ആർട്ട് തുടങ്ങിയ വ്യത്യസ്ത മത്സരങ്ങളിൽ വിജയികളായവർക്ക് സി.പി. സലാം, കെ.പി. കരീം, കെ.സി. ബഷീർ, ഹുസൈൻ കുറിയോടത്ത്, എം.കെ. മുസ്തഫ, എം.കെ. അക്ബർ, ടി.പി. റസാഖ്, കെ.പി. ഫാറൂഖ്, സി.പി. ഹകീം, ടി.പി. റാഷിദ് എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

