മൂതൂർ ഫാമിലി കൂട്ടായ്മയുടെ ഈദ് സംഗമം
text_fieldsഅൽഐൻ: മൂതൂർ ഫാമിലി കൂട്ടായ്മയുടെ ഈദ് സംഗമം അജ്മാനിൽ വെച്ച് നടത്തി. ഫസലു എം.വിയുടെ നേതൃത്വത്തിൽ കൂട്ടായ്മയിൽനിന്ന് മരിച്ചവർക്ക് വേണ്ടി മയ്യിത്ത് നമസ്കാരം നിർവഹിച്ചതിനുശേഷം ചേർന്ന യോഗത്തിൽ കബീർ കെ.ടി അധ്യക്ഷത വഹിച്ചു. നാസർ മൂതൂർ ഉദ്ഘാടനം ചെയ്തു.
ഹാരിസ് മൂതൂർ, റസാഖ് മൂതൂർ എന്നിവർ സ്വാഗതവും സിദ്ദീഖ് കഴുങ്ങിൽ മുഖ്യ പ്രഭാഷണവും നടത്തി. ഷാജി കെ. മൂതൂർ നന്ദി പറഞ്ഞു. യോഗത്തിൽ കൂട്ടായ്മ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രസിഡന്റായി കബീർ കെ.ടി, സെക്രട്ടറി ശാക്കിർ സി.വി, ട്രഷറർ ആയി ഹാരിസ് മൂതൂരിനെയും കോഓഡിനേറ്ററായി നാസർ കെയേയും 12 എക്സിക്യൂട്ടിവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. കബീർ കെ.ടി യുടെ ഗാനം ആലപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

