അൽമായയിൽ പെരുന്നാൾ വിപണി സജീവം
text_fieldsദുബൈ: യു.എ.ഇയിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ഗ്രൂപ്പായ അൽമായ ബലിപെരുന്നാളിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. ആഘോഷവേളയിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ വലിയ വിലക്കുറവിൽ സ്വന്തമാക്കമെന്ന് അൽമായ ഗ്രൂപ്പ് ഡയറക്ടറും പാർട്ണറുമായ കമൽ വചനി പറഞ്ഞു.
ഏറ്റവും പുതിയ മോഡൽ ഗ്രോസറികൾ, വീട്ടുപകരണങ്ങൾ, ഈദ് ഗിഫ്റ്റ് ഐറ്റങ്ങൾ, ബാക്കറി പലഹാരങ്ങൾ എന്നിവ ഗുണമേൻമയോടെ പ്രത്യേക ഓഫറിൽ ലഭ്യമാണ്. ബലി പെരുന്നാൾ ആഘോഷത്തിൽ സന്ദർശകരുടെ ബാഹുല്യം മുൻകൂട്ടി കണ്ട് വിവിധ വിഭാഗങ്ങളിലായി ഉത്പന്നങ്ങളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
മാംസം, പഴം, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. പരമ്പരാഗതമായ പ്രത്യേക ഈദ് വിഭവങ്ങളും അൽമായ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാണ്. ഷോപ്പിങ് കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് പ്രത്യേക കൗണ്ടറുകളും ആരംഭിച്ചിട്ടുണ്ട്. അൽമായ സൂപ്പർമാർക്കറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതിനാൽ രാത്രിയിലും ഷോപ്പിങ് ആസ്വദിക്കാൻ കഴിയും.

