Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെരുന്നാൾ അവധി:...

പെരുന്നാൾ അവധി: മെട്രോ, ബസ്​ സമയങ്ങളിൽ മാറ്റം

text_fields
bookmark_border
പെരുന്നാൾ അവധി: മെട്രോ, ബസ്​ സമയങ്ങളിൽ മാറ്റം
cancel

ദുബൈ: പെരുന്നാൾ അവധി പ്രമാണിച്ച്​ മെട്രോ, ബസ്​, ട്രാം, മറൈൻ എന്നിവയുടെ സമയങ്ങളിൽ മാറ്റം പ്രഖ്യാപിച്ചു. വാഹന പരിശോധന കേന്ദ്രം, കസ്​റ്റമസ്​ ഹാപ്പിനസ്​ സെൻറർ എന്നിവക്ക്​ അവധിയായിരിക്കുമെന്നും ആർ.ടി.എ അറിയിച്ചു. ചൊവ്വാഴ്​ച മുതൽ ശവ്വാൽ മൂന്ന്​ (വെള്ളിയോ ശനിയോ) വരെയായിരിക്കും അവധി.

അതേസമയം ഉമ്മുറമൂൽ, ദേര, അൽബർഷ, അൽ മനാറ എന്നിവിടങ്ങളിലെ സ്​മാർട്ട്​ കസ്​റ്റമർ സെൻററുകളും ആർ.ടി.എ ഹെഡ്​ഓഫിസും 24 മണിക്കൂറും പ്രവർത്തിക്കും.

മെട്രോ റെഡ്​ ലൈൻ

ബുധൻ, വ്യാഴം: രാവിലെ അഞ്ചു​ മുതൽ രാത്രി ഒന്നുവരെ

വെള്ളി: രാവിലെ പത്തു​ മുതൽ രാത്രി ഒന്നു​ വരെ

ശനി: രാവിലെ അഞ്ചു​ മുതൽ രാത്രി 12 വരെ

മെട്രോ ഗ്രീൻ ലൈൻ:

ബുധൻ, വ്യാഴം: രാവിലെ 5.30 മുതൽ രാത്രി ഒന്നു​ വരെ

വെള്ളി: രാവിലെ പത്തു​ മുതൽ രാത്രി ഒന്നു​ വരെ

ശനി: രാവിലെ 5.30 മുതൽ രാത്രി 12 വരെ

ദുബൈ ട്രാം

ബുധൻ, വ്യാഴം:

രാവിലെ ആറു​ മുതൽ രാത്രി ഒന്നു​ വരെ

വെള്ളി: രാവിലെ ഒമ്പതു​ മുതൽ രാത്രി ഒന്നു​ വരെ

ശനി: രാവിലെ ആറു​ മുതൽ ​രാത്രി ഒന്നു​ വരെ

ദുബൈ ബസ്​

ഗോൾഡ്​ സൂഖ്​: രാവിലെ 4.30 മുതൽ രാത്രി 12.30 വരെ

അൽ ഗുബൈബ: രാവിലെ 4.15 മുതൽ രാത്രി ഒന്നുവരെ

അൽ സത്​വ: രാവിലെ 4.30 മുതൽ രാത്രി 11 വരെ

ലൈൻ സി 01: 24 മണിക്കൂറും

അൽ കിസൈസ്​: രാവിലെ 4.30 മുതൽ രാത്രി 12.04 വരെ

അൽഖൂസ്​ ഇൻഡസ്​ട്രിയൽ: രാവിലെ 05.05 മുതൽ രാത്രി 11.30 വരെ

ജബൽ അലി: രാവിലെ 4.58 മുതൽ രാത്രി 12.15 വരെ

യൂനിയൻ സ്​ക്വയർ: രാവിലെ 4.25 മുതൽ രാത്രി 12.15 വരെ

ഇത്തിസാലാത്ത്​ മെട്രോ ബസ്​ സ്​റ്റേഷൻ: രാവിലെ ആറു​ മുതൽ രാത്രി ഒമ്പതു​ വരെ

അബു ഹെയ്​ൽ മെട്രോ ബസ് ​സ്​റ്റേഷൻ: രാവിലെ 6.20 മുതൽ രാത്രി 10.40 വരെ

ഹത്ത: രാവിലെ 5.30 മുതൽ രാത്രി 9.30 വരെ

ഷാർജ അൽ ജുബൈൽ ബസ്​ സ്​റ്റേഷൻ: രാവിലെ 5.30 മുതൽ രാത്രി 11.15 വരെ

അജ്​മാൻ: രാവിലെ 4.30 മുതൽ രാത്രി 11 വരെ

റാഷിദീയ, മാൾ ഓഫ്​ എമിറേറ്റ്​സ്​, ഇബ്​നു ബതൂത, ദുബൈ മാൾ, അബൂഹെയ്​ൽ, ഇത്തിസാലാത്ത്​ മെട്രോ ലിങ്ക്​ ബസ്​ സ്​റ്റേഷനുകൾ: രാവിലെ അഞ്ചു​ മുതൽ രാത്രി 1.10 വരെ.

ജലഗതാഗതം

ദുബൈ മറീന എ.സി അബ്ര: ഉച്ചക്ക്​ 12 മുതൽ രാത്രി 12 വരെ

ക്രീക്കിലെ റൗണ്ട്​ ട്രിപ്: വൈകീട്ട്​ നാലു​ മുതൽ രാത്രി 11 വരെ

വാട്ടർ ടാക്​സി: ഉച്ചക്ക്​ 12 മുതൽ രാത്രി എട്ടു വരെ

അബ്ര സർവിസ്​

ദുബൈ ഓൾഡ്​ സൂഖ്​- ബനിയാസ്​: രാവിലെ പത്തു​ മുതൽ രാത്രി ഒന്നു വരെ

അൽ ഫഹീദി- അൽ സബ്​ക: രാവിലെ പത്തു​ മുതൽ ഉച്ചക്ക്​ 12.30 വരെ

അൽ ഫഹീദി- ദേര ഓൾഡ്​ സൂഖ്​: രാ​വിലെ പത്തു​ മുതൽ രാത്രി 12.30 വരെ

ബനിയാസ്​- അൽസീഫ്​: രാവിലെ പത്തു​ മുതൽ രാത്രി ഒന്നുവരെ

ദുബൈ ഓൾഡ്​ സൂഖ്​- അൽഫഹീദി- അൽസീഫ്​: വൈകീട്ട്​ നാലു മുതൽ രാത്രി 11 വരെ

അൽ ജദ്ദാഫ്​- ഡി.എഫ്​.സി: രാവിലെ എട്ടു മുതൽ രാത്രി 12 വരെ

ശൈഖ്​ സായിദ്​ റോഡ്​ മറൈൻ സ്​റ്റേഷൻ: വൈകീട്ട്​ നാലു​ മുതൽ രാത്രി 11 വരെ

ക്രീക്ക്​ റൗണ്ട്​ ട്രിപ്​: വൈകീട്ട്​ നാലു​ മുതൽ രാത്രി 11 വരെ

ജദ്ദാഫ്​, ഡി.എഫ്​.സി: വൈകീട്ട്​ നാലു​ മുതൽ രാത്രി 11 വരെ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busmetro
News Summary - Eid holidays: Change in metro and bus times
Next Story