Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​പെരുന്നാൾ അവധി:...

​പെരുന്നാൾ അവധി: വിപുലമായ ഒരുക്കങ്ങൾ

text_fields
bookmark_border
​പെരുന്നാൾ അവധി: വിപുലമായ ഒരുക്കങ്ങൾ
cancel

ദുബൈ: പെരുന്നാൾ അവധി ദിനങ്ങളിൽ ദുബൈയിലെ പ്രധാന അഞ്ച്​ ബീച്ചുകളിൽ പ്രവേശനം കുടുംബങ്ങൾക്ക്​ മാത്രമാക്കി പരിമിതപ്പെടുത്തി. ജുമൈറ 1, ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖൈം 1, ഉമ്മു സുഖൈം 2 എന്നിവിടങ്ങളിലും നൈറ്റ്​ ബീച്ചുകളിലുമാണ്​​ കുടുംബങ്ങൾക്ക്​ മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയത്. കുടുംബ സൗഹൃദപരമായ നിരവധി പ്രവർത്തനങ്ങളും സാംസ്കാരിക പരിപാടികളും ബീച്ചുകളിൽ സജ്ജമാക്കും​​. തത്സമയ പ്രകടനങ്ങൾ മുതൽ കുടുംബങ്ങൾക്കായുള്ള ബീച്ച്​ സോണുകൾ, കുട്ടികളുടെ വർക്ക്​ ഷോപ്പുകൾ എന്നിവയും ആസ്വദിക്കാം. എല്ലാ ആഘോഷങ്ങളെയും ഉൾകൊള്ളാനുള്ള എമിറേറ്റിന്‍റെ ​നയങ്ങളുടെ ഭാഗമായി​ ഈദുൽ ഫിത്​റിന്‍റെ മൂന്ന്​ അവധി ദിവങ്ങളിൽ കമ്യൂണിറ്റി ലേബർ മാർക്കറ്റുകളിൽ നടത്തുന്ന പരിപാടികളിൽ ഇത്തവണ 30,000 തൊഴിലാളികളെയാണ്​ ​അധികൃതർ പ്രതീക്ഷിക്കുന്നത്​.

വുൾഫ സീസണിന്‍റെ ഭാഗമായി ദുബൈയിലെ പ്രധാന പാർക്കുകളിൽ ആദ്യ രണ്ട്​ അവധി ദിനങ്ങളിൽ വൈകിട്ട്​ പ്രത്യേക പരിപാടികളാണ്​ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുക​. മുഷ്​രിഫ്​ പാർക്ക്​, അൽ മംസാർ പാർക്ക്​​, സഅബീൽ പാർക്ക്​ എന്നിവിടങ്ങളിൽ ​വൈകിട്ട്​ നാലു മുതൽ ഏഴു വരെ പരമ്പരാഗതമായ മധുര പലഹാര നിർമാണത്തിന്‍റെ തത്സമയ പ്രകടനങ്ങളും ഗിവ്​ എവേ പരിപാടികളും അരങ്ങേറും.

ഈ വർഷം ആദ്യമായി നാദൽ ശിബ പാർക്കിലും ഈദ്​ ആഘോഷങ്ങളുണ്ടാവും. മൂന്നാമത്തെ അവധി ദിനത്തിൽ വൈകിട്ട്​ നാല്​ മുതൽ ഏഴുവരെ നടക്കുന്ന പരിപാടിയിൽ സംവേദനാത്​മക വിദ്യാഭ്യാസ, വിനോദ വർക്ക്​ഷോപ്പുകൾ, കുട്ടികളുടെ കഥാപാത്രങ്ങളായ മൊധേഷ്​, ദാന എന്നിവരുടെ സാന്നിധ്യം എന്നിവ ഉണ്ടാകും. പാർക്കുകളിലും ബീച്ചുകളിലും വലിയ രീതിയിലുള്ള സന്ദർശകരെ ​പ്രതീക്ഷിക്കുന്നതിനാൽ ദുബൈ മുനിസിപ്പാലിറ്റി അവധി ദിന പരിശോധനയും ശക്​തമാക്കിയിട്ടുണ്ട്​.

ആഘോഷവേളകളിൽ ഭക്ഷ്യ സുരക്ഷ, പൊതുജന ശുചിത്വം ആരോഗ്യ മാർഗനിർദേശങ്ങൾ എന്നിവ പാലിക്കപ്പെടുന്നുണ്ടെന്ന്​ ഉറപ്പുവരുത്തുന്നതിനായി 2,800 ശുചിത്വ പരിശോധകരേയും 8,00നടുത്ത്​ വാഹനങ്ങളേയും നിയോഗിച്ചിട്ടുണ്ട്​. ഏറ്റവും തിരക്കേറിയ ഇടങ്ങളായ വാട്ടർഫ്രണ്ട്​ മാർക്കറ്റ്​, ദുബൈ ഫുഡ്​ ഹബ്​, ഷോപ്പിങ്​ മാളുകൾ, ബീച്ചുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ്​ പരിശോധന. ഇവന്‍റ്​ വേദികളിലും ഷോപ്പിങ്​ മാളുകളിലുമുള്ള 150 ഭക്ഷ്യ ഔട്ട്​ലറ്റുകളിൽ ഇതിനകം പരിശോധന പൂർത്തീകരിച്ചിട്ടുണ്ട്​.

കൂടാതെ 300 പുരുഷ ബാർബർ ഷോപ്പുകൾ, 100 വനിത ബ്യൂട്ടി സെന്‍ററുകൾ, 300 ഫിറ്റ്​നസ്​ സെന്‍ററുകൾ, 40 ഹോട്ടലുകൾ, 40 വിനോദ വേദികൾ, 150 ശീഷ കഫേകൾ, നീന്തൽ കുളങ്ങൾ, വിനോദ ​കേന്ദ്രങ്ങളിലെ റൈഡുകൾ, ഷോപ്പുകളിലെ മൈലഞ്ചി സാംപിളുകൾ, മുഹൈസിന, അൽ ഖൂസ്​, ജബൽ അലി എന്നിവിടങ്ങളി​ലായി 700 ലേബർ ക്യാമ്പുകൾ തുടങ്ങിയ ഇടങ്ങളിലും പരിശോധന നടത്തി.

അവധി ദിനങ്ങളിൽ നഗരത്തിന്‍റെ സൗന്ദര്യം നിലനിർത്താനായി 2876 ശുചിത്വ ജീവനക്കാർ, 280 സൂപ്പർവൈസർമാർ തുടങ്ങിയവരുടെ 24 മണിക്കൂർ പ്രവർത്തനം ഉറപ്പുവരുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsEid Holidaygulf news malayalam
News Summary - eid holidays
Next Story