Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെരുന്നാൾ അവധി: കനത്ത...

പെരുന്നാൾ അവധി: കനത്ത നിരീക്ഷണവുമായി പൊലീസ്​

text_fields
bookmark_border
പെരുന്നാൾ അവധി: കനത്ത നിരീക്ഷണവുമായി പൊലീസ്​
cancel
camera_alt

കേണൽ ജമാ സാലിം ബിൻ സുവൈദാൻ

ദുബൈ: ആറുദിവസം നീളുന്ന പെരുന്നാൾ അവധി ദിനങ്ങളിൽ ദുബൈ പൊലീസ്​ കനത്ത നിരീക്ഷണം നടത്തും. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ 120 പട്രോളിങ്​ സംഘത്തെ നിയോഗിക്കുമെന്ന്​ ദുബൈ പൊലീസ്​ ട്രാഫിക്​ ജനറൽ ഡയറക്​ടറേറ്റ്​ ആക്​ടിങ്​​ ഡയറക്​ടർ കേണൽ ജമാ സാലിം ബിൻ സുവൈദാൻ അറിയിച്ചു.

മാൾ ഒാഫ്​ എമിറേറ്റ്​സ്​, ജെ.ബി.ആർ, സിറ്റി വാക്​, ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ബൊലേവാദ്​, ഫെസ്​റ്റിവൽ സിറ്റി, മിർദിഫ്​ സിറ്റി സെൻറർ, ലാമെർ, കൈറ്റ്​ ബീച്ച്​, എയർപോർട്ട്​ സ്​ട്രീറ്റ്​, അൽസീഫ്​ സ്​ട്രീറ്റ്​, ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡ്​, എമിറേറ്റ്​സ്​ റോഡ്​, ദുബൈ ^ അൽ​െഎൻ റോഡ്​, അൽ ഇത്തിഹാദ്​ റോഡ്​, അൽ ഖലീജ്​ സ്​ട്രീറ്റ്​, അൽ ഖുദ്​സ്​ സ്​ട്രീറ്റ്​, അമ്മാൻ സ്​ട്രീറ്റ്​, അക്കാദമിക്​ സിറ്റി, റാസൽഖോർ, ജുമൈറ തുടങ്ങിയ സ്​ഥലങ്ങളിലാണ്​ പ്രധാനമായും പൊലീസ്​ സേനയുടെ നിരീക്ഷണമുണ്ടാകുക. അപകടങ്ങൾ കുറക്കാനും ​കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്താനുമാണ്​ നിരീക്ഷണം.

ജനങ്ങളുടെ സുരക്ഷക്കാണ്​ പ്രാധാന്യമെന്നും അവധി ദിനങ്ങളിൽ അവരുടെ സന്തോഷം ഉറപ്പാക്കാൻ പൊലീസിന്​ നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക്​ ബോധവത്​കരണവും നടത്തും. ജനങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ വാഹനവേഗത കുറക്കണമെന്നും റോഡ്​ മുറിച്ചുകടക്കു​േമ്പാൾ കാൽനടക്കാർ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid holidayPolice alert
News Summary - Eid holiday: Police on high alert
Next Story