Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരുന്നാൾ അവധി: അറവുശാലകൾക്ക് ദുബൈയിൽ പുതിയ സമയക്രമം
text_fieldsbookmark_border
ദുബൈ: പെരുന്നാൾ അവധി ദിനങ്ങളിൽ എമിറേറ്റിലുടനീളമുള്ള അറവുശാലകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. ഖിസൈസ്, അൽ ഖൂസ്, അൽ ലിസൈലി, ഹത്ത എന്നിവിടങ്ങളിലെ അറവുശാലകൾക്ക് പുതിയ സമയക്രമം ബാധകമാണ്.
പെരുന്നാളിന്‍റെ ആദ്യ അവധി ദിനത്തിൽ രാവിലെ 7.30 മുതൽ ഉച്ചക്ക് രണ്ടുവരെയും രണ്ടാം ദിനവും മൂന്നാം ദിനവും രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടുവരേയുമായിരിക്കും അറവുശാലകൾ പ്രവർത്തിക്കുക. അവധി ദിനങ്ങളിൽ വർധിച്ച ആവശ്യങ്ങൾ നിറവേറ്റാനും താമസക്കാർക്ക് സുഗമമായ സേവനങ്ങൾ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സമയ മാറ്റമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

