പെരുന്നാൾ അവധി; ജി.ഡി.ആർ.എഫ്.എ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
text_fieldsദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഈദുൽ അദ്ഹ അവധിക്കാലത്തെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു. മേയ് 25 തിങ്കളാഴ്ച രാവിലെ മുതൽ 29 വെള്ളിയാഴ്ച വരെ പ്രത്യേക സമയക്രമം നിലവിലുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 അറൈവൽ ഹാളിലുള്ള കസ്റ്റമർ ഹാപ്പിനസ് സെന്‍റർ അവധിക്കാലത്തും 24 മണിക്കൂറും പ്രവർത്തിക്കും. യാത്രക്കാരുടെയും ഉപഭോക്താക്കളുടെയും നടപടികൾ സുഗമമാക്കുന്നതിനും ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുമാണ് ഈ സംവിധാനം തുടരുത്. അൽ മനാറ, അൽത്തവാർ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകൾ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ പ്രവർത്തിക്കും. അതേസമയം, അൽ അവീർ പബ്ലിക് സർവീസസ് സെന്‍റർ എല്ലാ ദിവസവും രാവിലെ ഏഴു മണി മുതൽ രാത്രി എട്ടു മണിവരെ സേവനം നൽകും.
ജി.ഡി.ആർ.എഫ്.എയുടെ ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമുകൾ 24 മണിക്കൂറും ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലും സേവനങ്ങൾ ലഭ്യമാക്കുകയും സമയ ലാഭം ഉറപ്പാക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് ഓൺലൈൻ സേവനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും സഹായങ്ങൾക്കുമായി അമർ കോൾ സെന്‍ററിന്‍റെ ടോൾ ഫ്രീ നമ്പറായ 8005111 വഴി 24 മണിക്കൂറും ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു. കൂടാതെ ഔദ്യോഗിക വെബ്സൈറ്റും ദുബൈ നൗ ആപ്പ് ഉപയോഗിച്ച് സേവനങ്ങൾ പ്രയോജനപ്പെടുത്താനും ഉപഭോക്താക്കളോട് ജി.ഡി.ആർ.എഫ്.എ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

