Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈദ്​ അവധി:...

ഈദ്​ അവധി: പ്രവൃത്തിസമയം പ്രഖ്യാപിച്ച്​ ജി.ഡി.ആർ.എഫ്​.എ

text_fields
bookmark_border
ഈദ്​ അവധി: പ്രവൃത്തിസമയം പ്രഖ്യാപിച്ച്​ ജി.ഡി.ആർ.എഫ്​.എ
cancel

ദുബൈ: എമിറേറ്റി​ലെ വിസ സേവനങ്ങൾക്കുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്-ദുബൈ(ജി.ഡി.ആർ.എഫ്​.എ) ഈദുൽ ഫിത്​ർ അവധിക്കാലത്തെ ഔദ്യോഗിക പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചു. അവധിക്കാലത്തും സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി സർവീസ് സെന്ററുകളും ഡിജിറ്റൽ സംവിധാനങ്ങളും സജീവമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച മുതൽ ആരംഭിച്ച അവധിക്ക്​ ശേഷം മാർച്ച് 23 തിങ്കളാഴ്ച മുതൽ സാധാരണ പ്രവർത്തനം പുനരാരംഭിക്കും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം -ടെർമിനൽ 3ലെ ആഗമന ഭാഗത്തെ കസ്റ്റമർ ഹാപ്പിനസ് സെന്റർ ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.

അൽ മനാര സെന്ററിലെ സെന്റർ രാവിലെ 8 മുതൽ ഉച്ച 1 വരെ ദിവസേന പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ സമയം രാവിലെ 8 മുതൽ ഉച്ചക്ക്​ 12 വരെയായിരിക്കും. അൽ അവീറിലെ പൊതു സേവന വിഭാഗം ഫോളോ-അപ്പ് വകുപ്പ് രാവിലെ 7മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ 7മുതൽ 11 വരെ, തുടർന്ന് ഉച്ച 1 മുതൽ വൈകിട്ട് 6 വരെ സേവനം ലഭ്യമാകും. ഉപഭോക്താക്കൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ജി.ഡി.ആർ.എഫ്​.എ ഡി.എക്സ്​.ബി സ്മാർട്ട് ആപ്പ്, ദുബൈ നൗ ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവ ഉപയോഗിക്കാൻ അധികൃതർ നിർദേശിച്ചു. കൂടാതെ, 8005111 എന്ന ടോൾ-ഫ്രീ നമ്പറിൽ പ്രവർത്തിക്കുന്ന ആമിർ കോൾ സെന്റർ 24മണിക്കൂറും സേവനം നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsEid HolidayGDRFAworking hours
News Summary - Eid holiday: GDRFA announces working hours
Next Story