സ്നേഹത്തിന്റെ, സമർപ്പണത്തിന്റെ ഈദ് ആശംസകൾ
text_fieldsഡോ. ശരീഫ് അബ്ദുൽ ഖാദർ
(ചെയർമാൻ & മാനേജിങ് ഡയറക്ടർ, എ.ബി.സി കാർഗോ ഗ്രൂപ് ഓഫ് കമ്പനീസ്)
ഈ പുണ്യദിനത്തിൽ യു.എ.ഇയുടെ ബഹുമാനപ്പെട്ട ഭരണാധികാരികൾക്കും, യു.എ.ഇ പൗരന്മാർക്കും, ഈ രാജ്യത്തെ തങ്ങളുടെ പ്രിയപ്പെട്ട ഭവനമായി കാണുന്ന പ്രവാസി സമൂഹങ്ങൾക്കും, ലോകമെമ്പാടും ഈ സുദിനം ആഘോഷിക്കുന്ന ഏവർക്കും ഹൃദയംനിറഞ്ഞ ഈദുൽ അദ്ഹ ആശംസകൾ നേരുന്നു. ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുൽ അദ്ഹ ലോകത്തിന് പകർന്നുനൽകുന്നത്. ഉദാത്തമായ വിശ്വാസത്തിന്റെയും മാനവികതയുടെയും വലിയൊരു ഓർമപ്പെടുത്തലാണ് ഈ വിശുദ്ധദിനം. സ്നേഹവും കരുണയും സഹാനുഭൂതിയും പങ്കിടലിന്റെ മഹത്വവും മനുഷ്യജീവിതത്തിന്റെ യഥാർഥ മൂല്യങ്ങളാണെന്ന് ഈ പുണ്യദിനം നമ്മെ ഓർമിപ്പിക്കുന്നു. മറ്റുള്ളവരുടെ നന്മയും പ്രയാസങ്ങളും മനസ്സിലാക്കി അവരെ ചേർത്തുപിടിക്കാൻ നമുക്ക് സാധിക്കണം.
വിവിധ സംസ്കാരങ്ങളും ജനവിഭാഗങ്ങളും പരസ്പരബഹുമാനത്തോടെയും ഐക്യത്തോടെയും ജീവിക്കുന്ന യു.എ.ഇ പോലെയുള്ള മഹത്തായ നാടുകൾ ലോകത്തിന് സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും വലിയ സന്ദേശമാണ് നൽകുന്നത്. കുടുംബബന്ധങ്ങളെയും സൗഹൃദങ്ങളെയും ദൃഢമാക്കുകയും സന്തോഷങ്ങൾ പരസ്പരം കൈമാറുകയും ചെയ്യുന്ന ആഘോഷമാവട്ടെ ഈ ഈദ്.
ഈ പവിത്രമായ ദിനം എല്ലാവരുടെയും ജീവിതത്തിൽ പ്രത്യാശയുടെയും കരുണയുടെയും വെളിച്ചം നിറയ്ക്കട്ടെ. സമാധാനവും സന്തോഷവും ഐശ്വര്യവും ആരോഗ്യവും നിറഞ്ഞനാളുകൾ ഏവർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

