Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ​യി​ലെ...

യു.​എ.​ഇ​യി​ലെ ഫു​ട്​​ബാ​ൾ പ്രേ​മി​ക​ൾ​ക്ക്​ പെ​രു​ന്നാ​ൾ സ​മ്മാ​നം; സൗദി സൂപ്പർ കപ്പ്​ അബൂദബിയിൽ

text_fields
bookmark_border
football match
cancel

ദു​ബൈ: ഈ ​വ​ർ​ഷ​ത്തെ സൗ​ദി സൂ​പ്പ​ർ ക​പ്പി​ന്​ അ​ബൂ​ദ​ബി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. മൂ​ന്നു മാ​ച്ചു​ക​ൾ അ​ട​ങ്ങി​യ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ കി​ക്കോ​ഫ്​ ഏ​പ്രി​ൽ എ​ട്ടി​നാ​ണ്. 11ന്​ ​ചെ​റി​യ പെ​രു​ന്നാ​ൾ ദി​ന​ത്തി​ലാ​യി​രി​ക്കും ഫൈ​ന​ൽ എ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ.

സൗ​ദി അ​റേ​ബ്യ​ക്ക്​ പു​റ​ത്ത്​ ആ​ദ്യ​മാ​യാ​ണ്​ മ​റ്റൊ​രു മി​ഡി​ലീ​സ്റ്റ്​ രാ​ജ്യ​ത്തേ​ക്ക്​ മ​ത്സ​രം എ​ത്തു​ന്ന​ത്. അ​ബൂ​ദ​ബി​യി​ലെ ര​ണ്ട്​ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലാ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ എ​ട്ടി​ന്​ ആ​ൽ ന​ഹ്​​യാ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ അ​ൽ ഇ​ത്തി​ഹാ​ദ്​ ക്ല​ബും അ​ൽ വ​ഹ്​​ദ എ​ഫ്.​സി​യും ത​മ്മി​ലാ​ണ്​ ആ​ദ്യ മ​ത്സ​രം.

ഏ​പ്രി​ൽ എ​ട്ടി​ന്​ രാ​ത്രി ഒ​മ്പ​തി​നാ​ണ്​ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​ക. ആ​ദ്യ മ​ത്സ​ര​ത്തി​നു​​ശേ​ഷം അ​ന്ന്​ രാ​ത്രി 11.30ന്​ ​മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ അ​ൽ ഹി​ലാ​ൽ എ​സ്.​എ​ഫ്.​സി​യും അ​ൽ ന​സ്ർ എ​ഫ്.​സി​യും ഏ​റ്റു​മു​ട്ടും. ഇ​തേ വേ​ദി​യി​ൽ ത​ന്നെ​യാ​ണ്​​ ഏ​പ്രി​ൽ 11ന്​ ​ഫൈ​ന​ൽ പോ​രാ​ട്ടം.

ടൂ​ർ​ണ​മെ​ന്‍റി​നാ​യി ഇ​തി​ഹാ​സ താ​ര​ങ്ങ​ളാ​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ക​രിം ബെ​​ൻ​സേ​മ​യും അ​ൽ ന​സ്​​റി​നൊ​പ്പം എ​ത്തു​മെ​ന്ന​റി​ഞ്ഞ​തോ​ടെ ആ​വേ​ശ​ത്തി​ലാ​ണ്​ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ൽ​പ​ന്തു​പ്രേ​മി​ക​ൾ. ചെ​റി​യ ​പെ​രു​ന്നാ​ൾ അ​വ​ധി​യാ​യ​തി​നാ​ൽ വാ​ശി​യേ​റി​യ ഫൈ​ന​ൽ കാ​ണാ​ൻ ജി.​സി.​സി​യി​ലു​ള്ള​വ​ർ​ക്കും മി​ഡി​ലീ​സ്റ്റി​ലെ മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കും അ​ബൂ​ദ​ബി​യി​ലെ​ത്താ​നും സാ​ധി​ക്കും.

അ​ൽ​ഐ​ൻ ക്ല​ബി​നെ​തി​രെ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്​​ച അ​ൽ​ഐ​നി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ അ​ൽ ന​സ്​​ർ ക്ല​ബി​ന്​ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്നി​രു​ന്നു. സ്വ​ന്തം ത​ട്ട​ക​മാ​യ അ​ബൂ​ദ​ബി​യി​ലെ ഹ​സ്സ ബി​ൻ സാ​യി​ദ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ്​ അ​ൽ​ഐ​നി​ന്‍റെ വി​ജ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiUAE NewsSaudi Super CupSports News
News Summary - Eid gift for football fans in UAE- Saudi Super Cup in Abu Dhabi
Next Story