ഈദ് കുടുംബസംഗമം
text_fieldsതടത്തിൽ കോരോത്ത് ഈദ് കുടുംബസംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: തടത്തിൽ കോരോത്ത് കുടുംബാംഗങ്ങളുടെ ഈദ് കുടുംബസംഗമം ഖിസൈസ് അൽ തവാർ പാർക്കിൽ വർണാഭമായ കലാകായിക പരിപാടികളോടെ നടന്നു. കുടുംബാംഗങ്ങൾ ഒത്തുചേർന്ന ആഘോഷവേദിയിൽ വിവിധ കലാപരിപാടികളും വിനോദങ്ങളും അരങ്ങേറി. ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബാൾ, വടംവലി, മ്യൂസിക് ചെയർ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പരിപാടികൾ ആഘോഷ കമ്മിറ്റി ചെയർമാൻ ഹുസൈൻ തടത്തിൽ ഉദ്ഘാടനം ചെയ്തു. കുട്ടുമൂസ അധ്യക്ഷത വഹിച്ചു. കുടുംബ കൂട്ടായ്മയുടെ കൺവീനർമാരായ മുജീബ് തടത്തിൽ, കെ. അസ്ലം, ടി. സലാം, സി.കെ. ശിഹാബ്, മുത്തു, കുഞ്ഞിപ്പ, കെ. അഷറഫ്, ഫായിസ്, സനൂബ്, മുഹമ്മദ് ജുറൈദ്, ഉനൈസ്, നിയാസ്, അസ്ബിൻ, അജാസ് കോരോത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

