ഈദ്, ഈസ്റ്റർ, വിഷു ആഘോഷരാവ് മേയ് അഞ്ചിന്
text_fieldsഅബൂദബി: സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ സംഘടനയായ അബൂദബി യൂത്ത് ഫോറം നടത്തുന്ന ഈദ്, ഈസ്റ്റർ, വിഷു ആഘോഷരാവ് മേയ് അഞ്ച് ഞായറാഴ്ച രാത്രി ഏഴിന്. അബൂദബി മലയാളി സമാജത്തിൽ സംഘടിപ്പിക്കുന്ന ഷോയുടെ ബ്രോഷർ സാഹിത്യകാരി ഡോ. ധനലക്ഷ്മി, ഗായകൻ കെ.ജി. മാർക്കോസ്, കെ.എസ്. രഹ്ന എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ചടങ്ങിൽ ലോക കേരളസഭാംഗം സലിം ചിറക്കൽ, ഗ്ലോബൽ വിങ്സ് എം.ഡി മജീദ് തൈപ്പറമ്പിൽ, ഫ്രണ്ട്ലൈൻ എം.ഡി മുജീബ് വട്ടക്കുളം, പ്രോഗ്രാം ഡയറക്ടർ ജാഫർ റബീഹ്, കോഓഡിനേറ്റർമാരായ മുഹമ്മദ് മംഗലാട്, ഷബീർ എടവണ്ണപ്പാറ, ജിമ്മി പണ്ടനാട് എന്നിവർ പങ്കെടുത്തു. ഷോയിൽ യൂസഫ് കരേക്കാട്, മനാഫ് അലി, കാവ്യ നാരായൺ, അനീന മിർസ, സമദ് തളിപ്പറമ്പ്, മൻസൂർ മാടായി തുടങ്ങിയ പ്രമുഖ ഗായകർ പങ്കെടുക്കും. അബൂദബിയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന ഡാൻസും പ്രോഗ്രാമിൽ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
