പെരുന്നാൾ സന്തോഷ നിറവിൽ യു.എ.ഇ
text_fieldsദുബൈ: ആത്മസമർപ്പണത്തിെൻറ പാഠശാലയായ റമദാനിെൻറ സമാപ്തി കുറിച്ച് വന്നെത്തിയ ആേമാദത്തിെൻറ ആഘോഷപ്പെരുന്നാളിൽ രാജ്യം ഒന്നായി. സാഹോദര്യത്തിെൻറയും സഹിഷ്ണുതയുടെയും പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്താണ് റമദാൻ വിടപറഞ്ഞത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇൗദ് നമസ്കാരങ്ങൾക്ക് കുഞ്ഞുങ്ങളും സ്ത്രീകളുമുൾപ്പെടെ പതിനായിരങ്ങൾ ഒത്തുചേർന്നു. ഇരുനൂറോളം നാടുകളിൽ നിന്നുള്ള മനുഷ്യർ വസിക്കുന്ന രാഷ്ട്രമെന്നതിനാൽ യു.എ.ഇയിലെ പെരുന്നാൾ ആഘോഷങ്ങൾക്കുമുണ്ട് ഒരു ആഗോളഗാംഭീര്യം.
രാഷ്ട്രനായകരും സുപ്രിം കൗൺസിൽ അംഗങ്ങളും അബൂദബി മുശ്രിഫ് പാലസിൽ ഒരുമിച്ചു ചേർന്ന് ഇൗദ് ആശംസ കൈമാറി. അതാതു എമിറേറ്റുകളിലെ നമസ്കാര ശേഷം സന്ദർശകരെയും സ്വീകരിച്ചിരുന്നു. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പതിവു പോലെ സാബീൽ മസ്ജിദിലാണ് ഇൗദ് നമസ്കാരം നിർവഹിച്ചത്.
കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, ഉപ ഭരണാധികാരിയും ധനാകാര്യ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം, ദുബൈ സിവിൽ ഏവിയേഷൻ പ്രസിഡൻറും എമിറേറ്റസ് എയർലൈൻ ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്മദ് ബിൻ സഇൗദ് ആൽ മക്തൂം, മുഹമ്മദ് ബിൻ റാശിദ് നോളജ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം പ്രാർഥന നിർവഹിച്ചു.
അബൂദബിയിൽ കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപസർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ശൈഖ് സായിദ് ഗ്രാൻറ് മോസ്കിൽ ഇൗദ് നമസ്കാരം നിർവഹിച്ചു. ഉപ പ്രധാനമന്ത്രിയും അഭ്യന്തരമന്ത്രിയുമായ ലഫ്.ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി എക്സിക്യുട്ടിവ് കൗൺസിൽ ഉപാധ്യക്ഷൻ ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാൻ, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ജനറൽ അതോറിറ്റി ഒഫ് ഇസ്ലാമിക് അഫയേഴ്സ് ആൻറ് എൻഡോവ്മെൻറ് ചെയർമാൻ ഡോ. മുഹമ്മദ് മത്താർ സലീം അൽ കഅബി നമസ്കാരത്തിന് നേതൃത്വം നൽകി. നമസ്കാര ശേഷം രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽതാൻ ആൽ നഹ്യാനു വേണ്ടി പ്രാർഥനകളും നടത്തി. സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അൽ ബദീ മുസല്ലയിലാണ് പെരുന്നാൾ നമസ്കാരം നിർവഹിച്ചത്.
കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഉപഭരണാധികാരിയ ശൈഖ് അബ്ദുല്ലാ ബിൻ സലീം ബിൻ സുൽത്താൻ അൽ ഖാസിമി തുടങ്ങിയവരും ഇവിടെ ഒപ്പമുണ്ടായിരുന്നു. സുപ്രിം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുെഎമി,കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുെഎമി എന്നിവർ ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുെഎമി മസ്ജിദിൽ പെരുന്നാൾ നമസ്കരിച്ചു. സുപ്രിം കൗൺസിൽ അംഗവും ഫുൈജറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയും കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയും ഫുജൈറ ശൈഖ് സായിദ് ഗ്രാൻറ് മോസ്കിൽ പെരുന്നാൾ നമസ്കാരത്തിനെത്തി.
സുപ്രിം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ൈശഖ് സഉൗദ് ബിൻ റാശിദ് അൽ മുഅല്ല ഉമ്മുൽ ഖുവൈൻ ശൈഖ് സായിദ് പള്ളിയിൽ ഇൗദ് നമസ്കരിച്ചു. സുപ്രിം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സഉൗദ് ബിൻ സഖർ അൽ ഖാസിമി, കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സഉൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവർ ഖുസാമിലെ ഗ്രാൻറ് ഇൗദ് മുസല്ലയിൽ നമസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
