Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെരുന്നാൾ ആഘോഷം...

പെരുന്നാൾ ആഘോഷം പരിധിവിടരുത്​

text_fields
bookmark_border
പെരുന്നാൾ ആഘോഷം പരിധിവിടരുത്​
cancel

ദുബൈ: ​ഈദുൽ അദ്​ഹ ആഘോഷം സുരക്ഷിതമാക്കാൻ ആരോഗ്യ വകുപ്പി​െൻറ നിർദേശം.കോവിഡ്​ മുൻകരുതൽ പാലിക്കാതെ ആഘോഷം കൈവിട്ടാൽ രോഗവ്യാപന സാധ്യതയുണ്ടാകുമെന്ന്​ വകുപ്പ്​ മുന്നറിയിപ്പ്​ നൽകി.​ സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക്​​ ആറുദിവസ അവധിയാണ്​ ജൂലൈ 19 മുതൽ ലഭിക്കുന്നത്​.

ആൾക്കൂട്ടവും കൂടിച്ചേരലുകളും മറ്റു ആരോഗ്യ മാനദണ്ഡങ്ങളുടെ ലംഘനവുമുണ്ടാകുന്ന സാഹചര്യമുണ്ടായാൽ രോഗവ്യാപനമുണ്ടാകും. അതിനാൽ എല്ലാ സുരക്ഷ മുൻകരുതലുകളും പാലിക്കണമെന്ന്​ ആരോഗ്യവകുപ്പ്​ വക്​താവ്​ ഡോ. ഫരീദ അൽ ഹുസനി പറഞ്ഞു.

കഴിഞ്ഞ മൂന്ന്​ അവധിക്കാലത്തിനും ശേഷം രാജ്യത്ത്​ കോവിഡ്​ കേസുകളും മരണവും വർധിച്ചെന്നും അവർ പറഞ്ഞു. ചെറിയപെരുന്നാൾ, പുതുവർഷം, കഴിഞ്ഞ വർഷത്തെ ഈദുൽ അദ്​ഹ എന്നീ ആഘോഷങ്ങൾക്ക്​ ശേഷമാണ്​ രോഗവ്യാപനമുണ്ടായത്​.

കഴിഞ്ഞ വലിയ പെരുന്നാളിന്​ ശേഷം 500 ശതമാനം വർധനയാണ്​ കേസുകളിൽ രേഖപ്പെടുത്തിയത്​. പുതുവർഷരാവിന്​ ശേഷം 200 ശതമാനവും ചെറിയ പെരുന്നാളിന്​ ശേഷം 60 ശതമാനവും വർധനവുണ്ടായി. ഈ കണക്കുകൾ ആഘോഷവേളകളിൽ ജാഗ്രതയുണ്ടാകണമെന്നതിനെ അടിവരയിടുന്നതാണെന്നും വക്​താവ്​ പറഞ്ഞു.

വാക്​സിനേഷൻ വർധന​ രാജ്യത്ത്​ കോവിഡ്​ കേസുകൾ കുറച്ചിട്ടുണ്ടെങ്കിലും പൂർണമായും സുരക്ഷിത സാഹചര്യമായിട്ടില്ല. മാസ്​ക്​ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൂടിച്ചേരലുകൾ ഒഴിവാക്കുക എന്നീ മാനദണ്ഡങ്ങൾ പാലിക്കാനാണ്​ ആരോഗ്യ വിദഗ്​ധർ ആവശ്യപ്പെടുന്നത്​. വാക്​സിൻ സ്വീകരിക്കാത്തവർ പെ​ട്ടെന്ന്​ അത്​ പൂർത്തിയാക്കണ​മെന്നും അധികൃതർ ആവശ്യപ്പെടുന്നു.

രാജ്യത്ത്​ കുട്ടികളടക്കമുള്ളവർക്ക്​ വാക്​സിൻ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്​. പ്രതിരോധ കുത്തിവെപ്പിൽ ലോകത്ത്​ ഏറെ മുന്നിലുള്ള രാജ്യമാണ്​ യു.എ.ഇ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid celebrations
News Summary - Eid celebrations should not be limited
Next Story