കൈരളി ഈദ് ഇശൽ സംഘടിപ്പിച്ചു
text_fieldsഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ, ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഈദ് ഇശൽ-2023 സംഘടിപ്പിച്ചു. ഫുജൈറയിലെ മിനിസ്ട്രി ഓഫ് കൾചർ ആൻഡ് യൂത്ത് തിയറ്ററിലാണ് പരിപാടി നടന്നത്. സാംസ്കാരിക സമ്മേളനം ഷൊർണൂർ എം.എൽ.എ മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.
കൈരളി ഫുജൈറ യൂനിറ്റ് പ്രസിഡന്റ് ഉസ്മാൻ മാങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. ലോക കേരളസഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ കാദർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ലെനിൻ ജി. കുഴിവേലി, സ്വാഗതസംഘം ചെയർമാൻ അബ്ദുൽ ഹഖ്, യൂനിറ്റ് കൾചറൽ കൺവീനർ നമിത പ്രമോദ് എന്നിവർ സംബന്ധിച്ചു.
ഗായിക യുംന അജിൻ നയിച്ച ഗാനമേള, കലാപരിപാടികൾ എന്നിവ അരങ്ങേറി. സംഗീത പരിപാടിയിൽ ഗായകർ ബൈജു ഫ്രാൻസിസ്, കല്യാണി എന്നിവർ പങ്കെടുത്തു. കൈരളി സഹ രക്ഷാധികാരിയും സ്വാഗതസംഘം ജനറൽ കൺവീനറുമായ വി.പി. സുജിത്ത് സ്വാഗതവും കൈരളി യൂനിറ്റ് സെക്രട്ടറി മിജിൻ ചുഴലി നന്ദിയും പറഞ്ഞു. സുമന്ദ്രൻ ശങ്കുണ്ണി, അഷറഫ് പിലാക്കൽ, വിഷ്ണു അജയ്, തോമസ് വർഗീസ് പരുമല, ലത്തീഫ് പാമ്പാടി, ഹരിഹരൻ, ജയരാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

