Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈദ്​ കാർണിവൽ തുടങ്ങി:...

ഈദ്​ കാർണിവൽ തുടങ്ങി: ഷാർജയിലെ തൊഴിലാളികൾക്കിനി ആഘോഷക്കാലം

text_fields
bookmark_border
ഈദ്​ കാർണിവൽ തുടങ്ങി: ഷാർജയിലെ തൊഴിലാളികൾക്കിനി ആഘോഷക്കാലം
cancel
camera_alt

ഷാ​ർ​ജ സ​ജ ലേ​ബ​ർ പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ഈ​ദ്​ ഫെ​സ്റ്റി​വ​ൽ ‘കാ​ർ​ണി​വ​ൽ വി​ത്ത്​ വ​ർ​ക്കേ​ഴ്​​സ്​’ ഷാ​ർ​ജ ലേ​ബ​ർ സ്​​റ്റാ​ൻ​ഡേ​ർ​ഡ്​​സ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ സാ​ലിം യൂ​സ​ഫ് അ​ൽ ഖ​സീ​ർ ഉ​ദ്ഘാ​ട​നം​ ചെ​യ്യു​ന്നു

Listen to this Article

ഷാ​ർ​ജ: ഷാ​ർ​ജ​യി​ലെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഇ​നി പെ​രു​ന്നാ​ളി​ന്‍റെ ആ​ഘോ​ഷ​ക്കാ​ലം. ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന 'കാ​ർ​ണി​വ​ൽ വി​ത്ത്​ വ​ർ​ക്കേ​ഴ്​​സി​'​ന്​ സ​ജ ലേ​ബ​ർ പാ​ർ​ക്കി​ൽ തു​ട​ക്ക​മാ​യി. ക​ലാ-​സാം​സ്കാ​രി​ക-​ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ളും ലീ​ഗ​ൽ-​മോ​ട്ടി​വേ​ഷ​ന​ൽ​ സെ​ഷ​ൻ​സും ഈ​ദ്​ ബ​സാ​റു​മൊ​ക്കെ അ​ട​ക്കം വി​പു​ല​മാ​യ ആ​ഘോ​ഷ​ത്തി​നാ​ണ്​ തു​ട​ക്ക​മാ​യി​രി​ക്കു​ന്ന​ത്. ജൂ​ലൈ 15 വ​രെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ നീ​ളും. ഷാ​ർ​ജ സ​ർ​ക്കാ​റി​ന്‍റെ ലേ​ബ​ർ സ്​​റ്റാ​ൻ​ഡേ​ർ​ഡ്​​സ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി​യാ​ണ്​ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഈ​ദ്​ ഫെ​സ്റ്റ്​ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഷാ​ർ​ജ​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യും ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യു​മാ​യും സ​ഹ​ക​രി​ച്ചാ​ണ്​ 'കാ​ർ​ണി​വ​ൽ വി​ത്ത്​ വ​ർ​ക്കേ​ഴ്​​സ്​' ന​ട​ത്തു​ന്ന​ത്.

ഷാ​ർ​ജ ലേ​ബ​ർ സ്​​റ്റാ​ൻ​ഡേ​ർ​ഡ്​​സ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ സാ​ലിം യൂ​സ​ഫ് അ​ൽ ഖ​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഷാ​ർ​ജ​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ ബ​ന്ധം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 'അ​വ​രെ ഒ​രി​ട​ത്ത് ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​ന്ന​തി​ലൂ​ടെ ഈ​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​രു​ടെ ആ​ചാ​ര​ങ്ങ​ളും പാ​ര​മ്പ​ര്യ​ങ്ങ​ളും കൈ​മാ​റാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്​ 'കാ​ർ​ണി​വ​ൽ വി​ത്ത്​ വ​ർ​ക്കേ​ഴ്​​സ്​' ചെ​യ്യു​ന്ന​ത്. ഷാ​ർ​ജ​യി​ലെ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ലെ ബ​ന്ധ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യും സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യും, പ്ര​ത്യേ​കി​ച്ച് ധാ​രാ​ളം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന ക​മ്പ​നി​ക​ളു​മാ​യും ഏ​കോ​പി​പ്പി​ച്ച് അ​തോ​റി​റ്റി തൊ​ഴി​ൽ പ​രി​പാ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​ത് തു​ട​രും' -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ട്ടും നൃ​ത്ത​വു​മ​ട​ക്ക​മു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ളും ഈ​ദ്​ ബ​സാ​റു​മൊ​ക്കെ​യു​ള്ള ഫെ​സ്റ്റി​ൽ അ​യ്യാ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഈ​ദ്​ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്. പെ​രു​ന്നാ​ൾ ദി​നം അ​യ്യാ​യി​രം പേ​ർ​ക്ക്​ പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​വും സ​ജ ലേ​ബ​ർ പാ​ർ​ക്കി​ൽ ഒ​രു​ക്കും. വി​നോ​ദ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക്​ പു​റ​മേ സൗ​ജ​ന്യ ഡെ​ന്റ​ൽ പ​രി​ശോ​ധ​ന​യും ക​ണ്ണ്​ പ​രി​ശോ​ധ​ന​യും നി​യ​മ ബോ​ധ​വ​ത്​​ക​ര​ണ​വും പ്ര​ചോ​ദ​ക പ്ര​ഭാ​ഷ​ണ​വും ഫു​ഡ്​ സ്​​ട്രീ​റ്റു​മൊ​ക്കെ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid CarnivalWorkers in Sharjah
News Summary - Eid Carnival Begins: Festive Season for Workers in Sharjah
Next Story