ബലിപെരുന്നാൾ; തടവുകാരെ മോചിപ്പിച്ച് റാക്, അജ്മാൻ ഭരണാധികാരികൾ
text_fieldsറാസല്‍ഖൈമ: ബലിപെരുന്നാളിനോടനുബന്ധിച്ച് 411 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ ഉത്തരവ്. വിവിധ കുറ്റകൃത്യങ്ങളിലകപ്പെട്ട് റാക് ജയിലില്‍ കഴിയുന്ന വിവിധ രാജ്യക്കാര്‍ക്ക് റാക് ഭരണാധിപന്റെ ഉത്തരവ് ആശ്വാസമേകും. മാപ്പു ലഭിച്ച തടവുകാര്‍ക്ക് പുതുജീവിതം തുടങ്ങുന്നതിനും അവരുടെ കുടുംബങ്ങളില്‍ സന്തോഷം നിറക്കണമെന്ന ശൈഖ് സഊദിന്റെ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് റാക് അറ്റോണി ജനറല്‍ ഹസന് സഈദ് മുഹമ്മദ് അഭിപ്രായപ്പെട്ടു. തീരുമാനം നടപ്പാക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങളുമായി വേഗത്തില്‍ മുന്നോട്ടുപോകാന്‍ റാക് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിച്ചു.
സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി 225 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. ബലിപെരുന്നാള്‍ മുന്‍നിര്‍ത്തിയാണ് നടപടി. ശിക്ഷാ കാലാവധിയില്‍ നല്ല പെരുമാറ്റം പ്രകടമാക്കിയവരെയാണ് മോചിപ്പിക്കുന്നത്. ഈ അനുഗൃഹീതവും സന്തോഷകരവുമായ ദിവസങ്ങളിൽ സമൂഹത്തിന്റെയും പൊതുജീവിതത്തിന്റെയും സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിന് സംഭാവന ചെയ്യുന്ന സത്യസന്ധരായ വ്യക്തികളായി മോചിപ്പിക്കപ്പെട്ട തടവുകാർ മടങ്ങിവരണമെന്ന് അദ്ദേഹം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

