ബലിപെരുന്നാൾ: ഷാർജയിൽ മൂന്ന് ദിവസം പാർക്കിങ് സൗജന്യം
text_fieldsഷാർജ: ബലിപെരുന്നാൾ അവധി പ്രമാണിച്ച് ഷാർജയിൽ മൂന്ന് ദിവസം പാർക്കിങ് സൗജന്യമാക്കി. പെരുന്നാളിന്‍റെ ആദ്യ മൂന്ന് ദിവസങ്ങളിലായിരിക്കും പാർക്കിങ് ഫീസിൽ ഇളവ്. അതേസമയം, നീല സൈൻ ബോർഡുകൾ വെച്ചിരിക്കുന്ന, ആഴ്ചയിൽ മുഴുവൻ ദിവസവും പൊതു അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്ന പാർക്കിങ് മേഖലകൾക്ക് ഇളവുകൾ ബാധകമല്ല. കൂടാതെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പ്രധാന വാണിജ്യ സ്ഥലങ്ങളിലുമുള്ള സ്മാർട്ട് പാർക്കിങ് മേഖലകളിലും പണമിടാക്കും.
ഷാർജ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയും ആപ്പിലൂടെയും പാർക്കിങ് ഈ മേഖലകളിലെ പാർക്കിങ് ഫീസ് അടക്കാം. എമിറേറ്റിലുടനീളം ഫീൽഡ് പരിശോധനകൾക്കായി 239 ഉദ്യോഗസ്ഥരെയും അറവു മാടുകളെ പരിശോധിക്കുന്നതിനായി 35 മൃഗഡോക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. പൊതുജന സുരക്ഷ ഉറപ്പുവരുത്താനും തിരക്കേറിയ അവധി ദിനങ്ങളിലുടനീളം ആരോഗ്യ നിലവാരം നിലനിർത്തുന്നതിനുമായി ഹോട്ടലുകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ, ബീച്ചുകൾ, പബ്ലിക് പാർക്കുകൾ എന്നിവിടങ്ങളിൽ മുനിസിപ്പാലിറ്റി പരിശോധന കർനമാക്കിയിട്ടുണ്ട്.
എമിറേറ്റിലെ പ്രധാന അറവുശാലകളിലായി അറവു മൃഗങ്ങളെ പരിശോധിക്കുന്നതിനായാണ് 35 മൃഗ ഡോക്ടമാർരെ നിയോഗിച്ചതെന്നും ഉബൈദ് സഈദ് അൽ തുനൈജി വ്യക്തമാക്കി. മനുഷ്യന് ഉപയോഗിക്കാൻ അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതിനായി വെറ്ററിനറി ഡോക്ടർമാരെ അറവു മൃഗങ്ങളുടെ രകത പരിശോധനയും വിശദമായ വിശകലനവും നടത്തും. ബാർബർ ഷോപ്പുകളിലും വനിത ബ്യൂട്ടി പാർലുകളിലും മുനിസിപ്പാലിറ്റി പരിശോധന കർശനമാക്കിയിരിക്കുകയാണ്. സേവനങ്ങളിൽ ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാനും അംഗീകൃത ഉൽപന്നങ്ങളാണോ ഉപയോഗിക്കുന്നതെന്ന് അറിയാനുമായി 32 പുരുഷ, വനിത പരിശോധകരേയും നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

