Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബലിപെരുന്നാൾ:​ ദുബൈയിൽ...

ബലിപെരുന്നാൾ:​ ദുബൈയിൽ 836 തടവുകാർ മോചിതരാകും

text_fields
bookmark_border
ബലിപെരുന്നാൾ:​ ദുബൈയിൽ 836 തടവുകാർ മോചിതരാകും
cancel

ദുബൈ: ബലി പെരുന്നാളിന്​ മുന്നോടിയായി ദുബൈയിലെ വിവിധ രാജ്യക്കാരായ 836 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ഉത്തരവിട്ടു. തടവുകാരെ മോചിപ്പിക്കാനുള്ള ശൈഖ്​ മുഹമ്മദിന്റെ ഉത്തരവ്, അവരുടെ കുടുംബങ്ങളിൽ സന്തോഷം എത്തിക്കാനുള്ള അദ്ദേഹത്തിന്റെ താല്പര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബൈ അറ്റോർണി ജനറൽ ചാൻസലർ ഇസ്സാം ഈസാ അൽ ഹുമൈദാൻ പറഞ്ഞു.

തടവുകാർക്ക് പുതുജീവിതം ആരംഭിക്കാനും സമൂഹത്തിലേക്ക് തിരികെയെത്താനുമുള്ള അവസരം നൽകുന്നതിനു കൂടിയാണിത്​. ശൈഖ്​ മുഹമ്മദിന്റെ ഉത്തരവ് നടപ്പാക്കുന്നതിനുള്ള നിയമ നടപടികൾ ദുബൈ പൊലീസുമായി സഹകരിച്ച് പബ്ലിക് പ്രോസിക്യൂഷൻ ആരംഭിച്ചതായും അൽ ഹുമൈദാൻ അറിയിച്ചു. ബലി പെരുന്നാളിന്​ മുന്നോടിയായി റാസൽഖൈമയിൽ 443 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ്​ സഊദ് ബിൻ സഖർ അൽ ഖാസിമി ഉത്തരവിട്ടു. മാപ്പ് നൽകുന്നതിനുള്ള നിബന്ധനകൾ പൂർത്തിയാക്കിയ തടവുകാരെയാണ് മോചിപ്പിക്കുന്നത്.

അനുഗൃഹീത നാളുകളിൽ തടവുകാരുടെ കുടുംബങ്ങളിലും കുട്ടികളിലും സന്തോഷം എത്തിക്കുന്നതിനുള്ള ശൈഖ്​ സഊദിന്‍റെ പ്രതിബദ്ധതയാണ് ഈ നടപടിയിൽ പ്രതിഫലിക്കുന്നതെന്ന് റാസൽഖൈമ എമിറേറ്റ് അറ്റോർണി ജനറൽ കൗൺസിലർ ഹസൻ സഈദ് മുഹൈമിദ്​ പറഞ്ഞു. ഉമ്മുൽ ഖുവൈൻ എമിറേറ്റിലെ നിരവധി തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ്​ സൗദ് ബിൻ റാഷിദ് അൽ മുഅല്ലയും ഉത്തരവിട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiprisonersreleasedEid al-Adha
News Summary - Eid al-Adha: 836 prisoners to be released in Dubai
Next Story