ദുബൈയിൽ മുട്ട പൊരിക്കാൻ വെയിലു തന്നെ ധാരാളം
text_fieldsദുബൈ: യു.എ.ഇയിലെ നിങ്ങളനുഭവിക്കുന്ന കടുത്ത ചൂടിെനപ്പറ്റി എത്ര പറഞ്ഞാലും നാട്ടിലുള്ള കൂട്ടുകാർക്ക് മനസിലാവില്ല. പ്രത്യേകിച്ച് അവിടെ കർക്കിടകം കനത്തുപെയ്യുന്ന നേരത്ത്. ഇവിടുത്തെ ചൂട് അനുഭവിച്ചാലേ മനസിലാവൂ എന്നാണ് നമ്മൾ പറയാറെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ കണ്ടാലും അറിയാം എത്രയുണ്ട് ചൂടിെൻറ കാഠിന്യമെന്ന്.
ഒരു ൈകയിൽ ചട്ടുകവും മറു കൈയിൽ ചട്ടിയുമായി നിൽക്കുന്ന ദുബൈയിലെ ഒരു യുവാവ് മുട്ട പൊരിക്കുന്നതാണ് വീഡിയോയിലെ കാഴ്ച. പത്തു മിനിറ്റു നേരം വെയിലത്തു വെച്ച ശേഷം എണ്ണ ഒഴിച്ച ചട്ടിയിലാണ് ഇൗ മുട്ടപൊരി. ശരിക്കും സോളാർ പാചകം.
അതിശയോക്തിയായി തോന്നാമെങ്കിലും െതാപ്പിയോ കുടയോ ഇല്ലാതെ ഇറങ്ങിയാൽ തല ബുൾസൈ പോലെ ആവുന്ന ചൂടാണ് യു.എ.ഇയിലെന്ന് വീഡിയോ കണ്ടാൽ ആർക്കും ബോധ്യമാവും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
