Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതെരുവ്​ കുട്ടികൾക്ക്​...

തെരുവ്​ കുട്ടികൾക്ക്​ വിദ്യാഭ്യാസ പിന്തുണ; മലബാര്‍ ഗ്രൂപ്പും ‘പ്രഥം എജുക്കേഷന്‍ ഫൗണ്ടേഷനും’ ധാരണയിൽ

text_fields
bookmark_border
തെരുവ്​ കുട്ടികൾക്ക്​ വിദ്യാഭ്യാസ പിന്തുണ; മലബാര്‍ ഗ്രൂപ്പും ‘പ്രഥം എജുക്കേഷന്‍ ഫൗണ്ടേഷനും’ ധാരണയിൽ
cancel
camera_alt

മലബാര്‍ ഗ്രൂപ് പ്രഥം എജുക്കേഷന്‍ ഫൗണ്ടേഷനും തമ്മില്‍ ധാരണാപത്രത്തിൽ ഒപ്പുവെക്കുന്ന ചടങ്ങിൽ മലബാർ ഗ്രൂപ് ചെയർമാൻ എം.പി അഹമ്മദ്​, മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സ് ഇന്ത്യ ഓപറേഷന്‍സ് മാനേജിങ്​ ഡയറക്ടര്‍ ഒ.അഷര്‍, പ്രഥം എജുക്കേഷന്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം മാനേജര്‍ പ്രീതി പാണ്ഡേ, തണല്‍ ചെയര്‍മാന്‍ ഡോ.വി. ഇദ്‌രീസ്, മലബാര്‍ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.കെ നിഷാദ്, മലബാര്‍ ഗ്രൂപ് പബ്ലിക് അഫയേഴ്‌സ് ഹെഡ് യു.വി ജോസ് തുടങ്ങിയവര്‍

ദുബൈ: തെരുവ്​ കുട്ടികളുടെ പുനരധിവാസത്തിനും വിദ്യാഭ്യാസ പുരോഗതിക്കുമായി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന മൈക്രോ ലേണിങ്​ സെന്‍ററുകള്‍ (എം.എൽ.സി) ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഇതര വിദ്യാഭ്യാസ സന്നദ്ധ സംഘടനകളിലൊന്നായ ‘പ്രഥം എജുക്കേഷന്‍ ഫൗണ്ടേഷനുമായി’ കൈകോര്‍ക്കുന്നു.

ഇത് സംബന്ധിച്ച് മലബാര്‍ ഗ്രൂപ്പും ‘തണല്‍’ സന്നദ്ധ സംഘടനയും പ്രഥം എജുക്കേഷന്‍ ഫൗണ്ടേഷനും തമ്മില്‍ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കുറ്റിക്കാട്ടൂരിലെ മലബാര്‍ ഗ്രൂപ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി അഹമ്മദ്, മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ്​ ഡയറക്ടര്‍ ഒ.അഷര്‍, പ്രഥം എജ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം മാനേജര്‍ പ്രീതി പാണ്ഡേ, തണല്‍ ചെയര്‍മാന്‍ ഡോ.വി. ഇദ്‌രീസ്, മലബാര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.കെ നിഷാദ്, മലബാര്‍ ഗ്രൂപ്പ് പബ്ലിക് അഫയേഴ്‌സ് ഹെഡ് യു.വി ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. തെരുവില്‍ കഴിയേണ്ടി വരികയും നിര്‍ബന്ധിത ജോലിയില്‍ ഏര്‍പ്പെടുകയോ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വരികയോ ചെയ്ത കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയാണ് ‘തണല്‍’ സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ മലബാര്‍ ഗ്രൂപ് മൈക്രോ ലേണിങ്​ സെന്‍ററുകള്‍ സ്ഥാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabar groupfoundationagreementSupportgulfUAEstreet children
News Summary - Educational support for street children; Malabar Group and 'Pratham Education Foundation' in agreement
Next Story