ഇൗ വർഷം വീട്ടിലിരുന്ന് പഠിക്കാം
text_fieldsദുബൈ: യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇൗ അധ്യയന വർഷം തുറക്കില്ലെന്ന് വിദ്യാഭ് യാസ മന്ത്രാലയം അറിയിച്ചു. എന്നാൽ, ജൂൺ വരെ ഇ-ലേണിങ് തുടരുമെന്നും വാർഷിക പരീക്ഷ നടത് തുമെന്നും അവർ അറിയിച്ചു. പൊതു, സ്വകാര്യ സ്കൂളുകൾക്കും സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. മാർച്ച് എട്ടിനാണ് യു.എ.ഇയിൽ സ്കൂളുകൾ അടച്ചിട്ടത്. ഏപ്രിൽ അഞ്ച് മുതൽ ക്ലാസ് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് നീട്ടിയത്. 22 മുതൽ ഇ-ലേണിങ് തുടങ്ങിയിരുന്നു. ഇത് വിജയകരമായി നടപ്പാക്കിയതാണ് ഇ-ലേണിങ് തുടരാൻ അധികൃതർക്ക് ആത്മവിശ്വാസമേകിയത്. ചെറിയ ക്ലാസുകളിലെ പരീക്ഷകളും മാറ്റിവെച്ചിരുന്നു. മുൻ ടേമുകളിലെ പ്രകടനത്തിെൻറ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ മാർക്ക് നിർണയിക്കുക. എന്നാൽ, ജൂണിലെ വാർഷിക പരീക്ഷകൾ നടത്താനാണ് സാധ്യത. ഇതിന് മുന്നോടിയായുള്ള ക്ലാസുകളാവും ഇനിയുള്ള ദിവസങ്ങളിൽ നൽകുക.
ആദ്യ രണ്ട് ആഴ്ചകളിലെ ഇ-ലേണിങ്ങിെൻറ സമയക്രമം നേരത്തെ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിരുന്നു. പുതിയ സാഹചര്യത്തിൽ ഷെഡ്യൂളിൽ മാറ്റം വന്നേക്കാം. സ്വകാര്യ സ്കൂളുകളിലും സമയക്രമം മാറാൻ സാധ്യതയുണ്ട്. അധ്യാപകർ സ്കൂളിലിരുന്ന് ക്ലാസ് എടുക്കുകയും വിദ്യാർഥികൾ വീട്ടിലിരുന്ന് പഠിക്കുകയും ചെയ്യുന്ന രീതിയാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, അധ്യാപകരുടെ സുരക്ഷ മുൻനിർത്തി ഇവർക്കും വർക്ക് അറ്റ് ഹോം സംവിധാനം ഒരുക്കുകയായിരുന്നു. കനത്ത സുരക്ഷയിൽ പത്താം ക്ലാസ് പരീക്ഷകൾ നടത്തിയിരുന്നു. ഇതിന് ശേഷം സ്കൂളുകളിൽ അണുനശീകരണം നടത്തി ക്ലാസുകൾ തുടങ്ങാൻ സജ്ജമാക്കിയിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ ഇ-ലേണിങ് നീട്ടാൻ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
