Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​ജു​ക​ഫെ: ഇനി അ​ഞ്ച്​...

എ​ജു​ക​ഫെ: ഇനി അ​ഞ്ച്​ നാ​ൾ; ര​ജി​സ്​​േ​ട്ര​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു

text_fields
bookmark_border
എ​ജു​ക​ഫെ: ഇനി അ​ഞ്ച്​ നാ​ൾ; ര​ജി​സ്​​േ​ട്ര​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു
cancel

ദു​ബൈ: വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലെ നാ​ളെ​യു​ടെ സാ​ധ്യ​ത​ക​ൾ എ​ന്തെ​ന്ന്​ വ്യ​ക്ത​മാ​ക്കി ‘ഗ​ള്‍ഫ് മാ​ധ്യ​മം’​ഒ​രു​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ര്‍ മേ​ള എ​ജു​ക​ഫെ​യി​ലേ​ക്ക്​ ഇ​നി വെ​റും അ​ഞ്ച്​ നാ​ൾ. കേ​ര​ള മെ​ഡി​ക്ക​ല്‍, എ​ന്‍ജി​നീ​യ​റി​ങ് പ്ര​വേ​ശ പ​രീ​ക്ഷ​യു​ടെ സി​ല​ബ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള മാ​തൃ​കാ പ​രീ​ക്ഷ​യ​ട​ക്ക​മു​ള്ള​വ​ക്ക്​ ര​ജി​സ്​​േ​ട്ര​ഷ​ൻ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ മാ​തൃ​കാ പ​രീ​ക്ഷ​യി​ലും വി​ദ​ഗ്​​ധ​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ ക്ലാ​സു​ക​ളി​ലും പ​െ​ങ്ക​ടു​ത്ത നൂ​റു​ക​ണ​ക്കി​ന്​ കു​ട്ടി​ക​ൾ​ക്ക്​ എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച റാ​ങ്ക്​ നേ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. ഇ​തി​െ​ൻ​റ ചു​വ​ട്​ പി​ടി​ച്ച്​ കൂ​ടു​ത​ൽ മി​ക​വാ​ർ​ന്ന രീ​തി​യി​ലാ​ണ്​ ഇ​ക്കു​റി പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. റെ​യ്‌​സ് എ​ന്‍ട്ര​ന്‍സ് കോ​ച്ചി​ങ്​ സെ​ൻ​റ​റി​ലെ പ​രി​ശീ​ല​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ മാ​ത​ൃ​​കാ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്​ www.click4m.com എ​ന്ന വെ​ബ്​ സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ പ​രീ​ക്ഷ​യെ​ഴു​താം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഒാ​രോ വ​ർ​ഷ​വും ജ​ന​പ​ങ്കാ​ളി​ത്തം കൂ​ടി​വ​രു​ന്ന സ​മ്പൂ​ര്‍ണ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ര്‍ മേ​ള​യാ​ണ്​ എ​ജു​ക​ഫെ. ഇൗ ​മാ​സം 26,27 തീ​യ​തി​ക​ളി​ല്‍ ദു​ബൈ മു​ഹൈ​സ്​​ന ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി സി.​ബി.​എ​സ്.​ഇ സ്​​കൂ​ളി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ല്‍ പ്ല​സ് ടു​വി​ന് ശേ​ഷ​മു​ള്ള പ​ഠ​ന​വ​ഴി​ക​ളും പ്ര​വേ​ശ മാ​ര്‍ഗ​ങ്ങ​ളും ക​ണ്ടെ​ത്താം.


ഉ​പ​ദേ​ശ നി​ര്‍ദേ​ശ​ങ്ങ​ളു​മാ​യി പ്ര​മു​ഖ വി​ദ്യ​ഭ്യാ​സ വി​ദ​ഗ്​​ധ​രും പ്ര​ചോ​ദ​ക പ്ര​ഭാ​ഷ​ക​രും ക​രി​യ​ര്‍ ഉ​പ​ദേ​ശ​ക​രും നി​ങ്ങ​ൾ​ക്കൊ​പ്പ​മെ​ത്തും. ഏ​റ്റ​വും പു​തി​യ കോ​ഴ്​​സു​ക​ളും മ​റ്റും അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് തെ​ര​ഞ്ഞെ​ടു​ക്കാ​നും കു​ട്ടി​ക​ളു​ടെ മാ​ന​സി​ക-​ബൗ​ദ്ധി​ക ക്ഷ​മ​ത വി​ല​യി​രു​ത്താ​നു​മാ​വും. യു.​എ.​ഇ​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍ ഉ​ള്‍പ്പെ​ടെ ഡ​സ​ൻ ക​ണ​ക്കി​ന്​ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ അ​വ​രു​ടെ പ്ര​വേ​ശ ന​ട​പ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ച്ച് മേ​ള​യി​ല്‍ അ​ണി​നി​ര​ക്കും. ​െഎ.​എ​സ്.​ആ​ർ.​ഒ​യി​ലെ മു​ൻ ശാ​സ്​​ത്ര​ജ്ഞ​ൻ ന​മ്പി നാ​രാ​യ​ണ​ൻ, ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ​പ്രാ​യം കു​റ​ഞ്ഞ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി നൈ​ന ജൈ​സ്വാ​ൾ, ഗൂ​ഗി​ൾ ബോ​യി എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ഗ​സ്​​ത്യ ജൈ​സ്വാ​ൾ, മെ​ൻ​റ​ലി​സ്​​റ്റ്​ കേ​ദാ​ർ​നാ​ഥ്​ പ​രു​ൾ​ക്ക​ർ, പ്ര​ചോ​ദ​ക പ്ര​ഭാ​ഷ​ക​ൻ ഡോ. ​ഫാ​റൂ​ഖ്​ സെ​ൻ​സേ​യി, ​െഎ.​ഡി. ഫ്രെ​ഷ്​ ഫു​ഡ്​ സ​ഹ​സ്​​ഥാ​പ​ക​നും സി.​ഇ.​ഒ​യു​മാ​യ മു​സ്​​ത​ഫ പി.​സി., ക​രി​യ​ർ പ്ര​ഭാ​ഷ​ക മ​ദീ​ഹ അ​ഹ​മ്മ​ദ്, ഷാ​ർ​ജ ഇ​സ്​​ലാ​മി​ക്​ ബാ​ങ്ക്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​സം​ഗീ​ത്​ ഇ​ബ്രാ​ഹിം എ​ന്നി​വ​ർ വി​ദ്യാ​ർ​ത്ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രു​മാ​യി സം​വ​ദി​ക്കാ​നെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newseducafe
News Summary - educafe-uae-uae news
Next Story