You are here

യു.എ.ഇയുടെ നിർമിതിയിൽ ഇന്ത്യക്കാർക്കും പങ്ക്, കേരളം ഹൃദയത്തി​െൻറ ഭാഗം: ഡോ. മുഹമ്മദ്​ ബിൻ അഹമ്മദ്​ ബിൻ ഫഹദ്

14:23 PM
13/01/2018

ദു​ബൈ: ബ​ഹ്​​റൈ​നി​ൽ ഒ​രു അ​ന്താ​രാ​ഷ്​​ട്ര സെ​മി​നാ​റി​ൽ പ​​െ​ങ്ക​ടു​ക്കാ​നി​രു​ന്ന  ദു​ബൈ പൊ​ലീ​സ്​ അ​സി​സ്​​റ്റ​ൻ​റ്​ ക​മാ​ൻ​ഡ​ൻ​റ്​ ഇ​ൻ ചീ​ഫും ദു​ബൈ പൊ​ലീ​സ്​ അ​ക്കാ​ദ​മി പ്രി​ൻ​സി​പ്പാ​ളു​മാ​യ മേ​ജ​ർ ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ അ​ഹ​മ്മ​ദ്​ ബി​ൻ ഫ​ഹ​ദ്​ എ​ജു​ക​ഫേ പ​രി​പാ​ടി​യു​ടെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത്​​ യാ​ത്ര മാ​റ്റി​വെ​ച്ച്​ എ​ത്തി​യാ​ണ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. വിദ്യാഭ്യാസത്തിനും വിദ്യാർഥികളുടെ ഭാവിക്കും അത്രമാത്രം പ്രാധാന്യമുണ്ടെന്ന്​ വ്യക്​തമാക്കിയ അദ്ദേഹം വ​ള​രെ കു​റ​ഞ്ഞ വാ​ക്കു​ക​ൾ കൊ​ണ്ട്​  വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഉൗ​ർ​ജം പ​ക​ർ​ന്നും മ​ന​സ്​ ക​വ​ർ​ന്നു​മാ​ണ്​  മ​ട​ങ്ങി​യ​ത്. 

ഇ​ന്ത്യ​യി​ലെ ഏ​താ​ണ്ടെ​ല്ലാ വ​ൻ ന​ഗ​ര​ങ്ങ​ളി​ലും സ​ഞ്ച​രി​ച്ചി​ട്ടു​ള്ള ത​െ​ൻ​റ ഹൃ​ദ​യം തെ​ന്നി​ന്ത്യ​ൻ നാ​ടാ​യ കേ​ര​ള​ത്തി​നൊ​പ്പ​മാ​ണെ​ന്നും പ്രി​യ​പ്പെ​ട്ട​വ​രു​ടെ ഒ​പ്പം സ​മ​യം ചെ​ല​വി​ടു​ന്ന​ത്​ ഏ​റെ സ​ന്തു​ഷ്​​ടി പ​ക​രു​ന്നു​വെ​ന്നും ആ​മു​ഖ​മാ​യി പ​റ​ഞ്ഞാ​ണ്​ അ​ദ്ദേ​ഹം സം​സാ​രം ആ​രം​ഭി​ച്ച​ത്.  നാം ​ഒ​രു പ​ഴ​ക്ക​മേ​റി​യ സം​സ്​​കൃ​തി​യു​ടെ ഭാ​ഗ​മാ​ണ്. എ​ന്നാ​ൽ യു.​എ.​ഇ എ​ന്ന രാ​ഷ്​​ട്രം രൂ​പ​വ​ത്​​ക​രി​ക്ക​പ്പെ​ട്ട​ത്​ ഏ​ക​ദേ​ശം അ​ര നൂ​റ്റാ​ണ്ടി​ൽ താ​െ​ഴ മാ​ത്രം പ്രാ​യ​മു​ള്ള​താ​ണ്. എ​ന്നി​ട്ടും നാം ​ഏ​റ്റ​വും മു​ന്നി​ലെ​ത്തി. രാ​ഷ്​​ട്ര പി​താ​വ്​ ശൈ​ഖ്​ സാ​യി​ദി​െ​ൻ​റ ദീ​ർ​ഘ​വീ​ക്ഷ​ണ​മാ​ണ്​ ഇൗ ​നേ​ട്ട​ങ്ങ​ൾ​ക്കെ​ല്ലാം അ​ടി​ത്ത​റ പാ​കി​യ​ത്. ശൈ​ഖ്​ സാ​യി​ദി​െ​ൻ​റ സ്​​മ​ര​ണാ വ​ർ​ഷ​മാ​ണി​ത്. വ​രും ത​ല​മു​റ​യെ അ​ത്ര​മാ​ത്രം പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്​ അ​ദ്ദേ​ഹം പ​രി​ഗ​ണി​ച്ച​ത്. യു.​എ.​ഇ​യു​ടെ മ​ഹ​ത്വം ഇ​വി​ടു​ത്തെ നേ​താ​ക്ക​ളാ​ണ്. അ​വ​രു​ടെ ദ​ർ​ശ​ന​മാ​ണ്​ രാ​ഷ്ട്ര​ത്തെ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​ത്.  ലോ​ക​ത്തി​െ​ൻ​റ എ​ല്ലാ കോ​ണി​ൽ നി​ന്നു​ള്ള ആ​ളു​ക​ളെ​യും നാം ​ഇ​വി​ടേ​ക്ക്​ സ്വാ​ഗ​തം ചെ​യ്​​തു.

യാ​തൊ​രു വി​വേ​ച​ന​ങ്ങ​ളും നേ​രി​ടാ​തെ അ​വ​ർ​ക്കി​വി​ടെ ജോ​ലി ചെ​യ്യാ​നും സ​ന്തോ​ഷ​പൂ​ർ​വം ജീ​വി​ക്കാ​നും സാ​ധി​ക്കു​ന്നു. വം​ശീ​യ​ത, ജാ​തി, മ​ത വി​ദ്വേ​ഷ​ങ്ങ​ളെ​ല്ലാം മാ​റ്റി നി​ർ​ത്തി ന​ല്ലൊ​രു ലോ​കം സൃ​ഷ്​​ടി​ച്ചെ​ടു​ക്കു​ക​യാ​ണ്​ ന​മ്മു​ടെ ക​ട​മ. ഉ​ത്ത​മ​മാ​യ വി​ദ്യാ​ഭ്യാ​സം പ്രാ​പ്​​ത​മാ​കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ അ​തു സാ​ധി​ക്കൂ. ഏ​റ്റ​വും മി​ക​ച്ച ചി​ന്ത​ക​രെ​യും വി​ദ​ഗ്​​ധ​രെ​യും സം​ഭാ​വ​ന ചെ​യ്​​ത നാ​ടാ​ണ്​ ഇ​ന്ത്യ. ഇൗ ​രാ​ജ്യം നി​ർ​മി​ച്ചെ​ടു​ത്ത​തി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കും മി​ക​ച്ച പ​ങ്കു​ണ്ടെ​ന്നും ലോ​ക​ത്തി​െ​ൻ​റ എ​ല്ലാ കോ​ണു​ക​ളി​ലു​മെ​ത്തി​യ ഇ​ന്ത്യ​ൻ സ​മൂ​ഹം ഏ​െ​റ ക​ഠി​നാ​ധ്വാ​നി​ക​ളും ക​ഴി​വു​ള്ള​വ​രു​മാ​ണെ​ന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​പ്പോ​ഴ​ത്തെ കു​ട്ടി​ക​ൾ​ക്ക്​ വേ​ണ്ട​ത്​ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക്​ ല​ഭി​ച്ച ത​രം അ​റി​വു​ക​ള​ല്ല, അ​ത്യാ​ധു​നി​ക വി​ദ്യാ​ഭ്യാ​സ​മാ​ണ്. ലോ​കം അ​തി​വേ​ഗം മു​ന്നേ​റു​േ​മ്പാ​ൾ മ​ഹ​ത്വ​മേ​റി​യ ഇ​ന്ത്യ സാ​ധ്യ​മാ​ക്കു​ന്ന​തി​ന്​   കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി നാം ​വീ​ഥി ഒ​രു​ക്ക​ണം, അ​വ​രു​െ​ട പാ​ത​യെ ക​ലു​ഷി​ത​മാ​ക്കു​ക​യ​ല്ല വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ഒാ​ർ​മി​പ്പി​ച്ചു.  

COMMENTS