Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅറിവി​െൻറ ആഘോഷത്തിന്​...

അറിവി​െൻറ ആഘോഷത്തിന്​ നിറപ്പകിട്ടാര്‍ന്ന തുടക്കം

text_fields
bookmark_border
അറിവി​െൻറ ആഘോഷത്തിന്​ നിറപ്പകിട്ടാര്‍ന്ന തുടക്കം
cancel

ദു​ബൈ: ഗ​ൾ​ഫ്മേ​​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും കാ​ത്തി​രു​ന്ന അ​റി​വി​െ​ൻ​റ ഉ​ൽ​സ​വം^ എ​ജ്യു​ക​ഫേ​യു​ടെ മൂ​ന്നാം പ​തി​പ്പി​ന്​ ദു​ബൈ​യി​ൽ വ​ർ​ണാ​ഭ തു​ട​ക്കം. ദു​ബൈ പൊ​ലീ​സ്​ അ​സി​സ്​​റ്റ​ൻ​റ്​ ക​മാ​ൻ​ഡ​ൻ​റ്​ ഇ​ൻ ചീ​ഫും ദു​ബൈ പൊ​ലീ​സ്​ അ​ക്കാ​ദ​മി പ്രി​ൻ​സി​പ്പാ​ളു​മാ​യ മേ​ജ​ർ ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ അ​ഹ​മ്മ​ദ്​ ബി​ൻ ഫ​ഹ​ദ്​ ആ​ണ് നൂ​റു​ക​ണ​ക്കി​ന്​ കു​ടും​ബ​ങ്ങ​ളെ സാ​ക്ഷി നി​ർ​ത്തി ഗ​ൾ​ഫി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വി​ഭ്യാ​ഭ്യാ​സ മാ​ർ​ഗ നി​ർ​ദേ​ശ മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. അ​റി​വി​നാ​യി കൊ​തി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തു ത​ന്നെ ഏ​റെ ശാ​ന്തി​യും സ​ന്തോ​ഷ​വും പ​ക​രു​ന്ന ക​ർ​മ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

എജ്യുകഫേ സാമൂഹിക ദൗത്യ നിർവഹണത്തി​​​​െൻറ ഭാഗം – ഹംസ അബ്ബാസ്​
ദുബൈ: ക്ലാസ്​മുറിക്കുള്ളിൽ നിന്ന്​ ലഭിക്കുന്ന അറിവിലല്ല, മറിച്ച്​   അതിരുകൾ ഭേദിച്ച്​ അറിവുനേടാനുള്ള പ്രയാണത്തിലാണ്​ വിദ്യാഭ്യാസത്തി​​​​െൻറ പൂർണതയെന്ന്​ ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ. ഹംസ അബ്ബാസ്​. ഒരു പത്രത്തി​​​​െൻറ ​പ്രവർത്തനം ലോകമൊട്ടുക്കു നിന്നും ലഭിക്കുന്ന വാർത്തകൾ സ്വരൂപിച്ച്​ വായനക്കാർക്ക്​ പകർന്നു നൽകുക മാത്രമല്ല മറിച്ച്​ കുഞ്ഞുങ്ങളെയും യുവ തലമുറയെയും ലോകത്തി​​​​െൻറ മികച്ച മേഖലകളിലേക്ക്​ വഴി കാണിക്കുക കൂടിയാണ്​ എന്നു തിരിച്ചറിഞ്ഞാണ്​ എജുകഫേ എന്ന ദൗത്യനിർവഹണവുമായി ഗൾഫ്​മാധ്യമം മുന്നിട്ടിറങ്ങിയത്​. വിദ്യാർഥികൾക്ക്​ മികച്ച വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച്​ വിവരങ്ങൾ പങ്കുവെക്കു​േമ്പാൾ ഒരു സമൂഹത്തി​​​​െൻറ നല്ല നാളെയാണ്​ സൃഷ്​ടിക്കപ്പെടുന്നത്​. വായനാസമൂഹം ഗൾഫ്​ മാധ്യമത്തിൽ അർപ്പിച്ച വിശ്വാസത്തിന്​ നൽകുന്ന പ്രത്യഭിവാദ്യമാണ്​ എജുകഫേ ഉൾപ്പെടെയുള്ള സാമൂഹിക ഉത്തരവാദിത്വ പ്രവർത്തനങ്ങളെന്നും അദ്ദേഹം വ്യക്​തമാക്കി.

ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​​കെ. ഹം​സ അ​ബ്ബാ​സ്​ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ എ.​പി.​എം. മു​ഹ​മ്മ​ദ്​ ഹ​നീ​ഷ്​ ​െഎ.​എ.​എ​സ്, നി​ഷ്​ അ​ക്കാ​ദ​മി​ക്​ കൗ​ൺ​സി​ല​ർ സു​ബ്​​ഹാ​ൻ അ​ബൂ​ബ​ക്ക​ർ, വെ​ല്ലൂ​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി ഡ​യ​റ​ക്​​ട​ർ ഡോ. ​മ​ണി​വ​ർ​ണ​ൻ, റെ​യ്​​സ്​ ഡ​യ​റ​ക്​​ട​ർ അ​ഫ്​​സ​ൽ, ഇ​ഖ്​​റ​അ്​ ​ഗ്രൂ​പ്പി​െ​ൻ​റ​യും ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി സ്​​കൂ​ളി​െ​ൻ​റ​യും ഗ്രൂ​പ്പ്​ മാ​നേ​ജ​ർ ഫ​ജി​ഫെ​ർ ബി​ൻ ഇ​സ്​​മാ​യി​ൽ, സ്​​മാ​ർ​ട്​ ട്രാ​വ​ൽ എം.​ഡി അ​ഫി അ​ഹ്​​മ​ദ്, മാ​ധ്യ​മം സീ​നി​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ സി​റാ​ജ്​ അ​ലി , ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ റ​ഫീ​ക്ക്, മീ​ഡി​യാ​വ​ൺ ജി.​സി.​സി ഒാ​പ്പ​റേ​റ്റി​ങ്​ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ റോ​ഷ​ൻ, ഗ​ൾ​ഫ്​ മാ​ധ്യ​മം റ​സി​ഡ​ൻ​റ്​ എ​ഡി​റ്റ​ർ പി.​െ​എ. നൗ​ഷാ​ദ്, സി.​ഒ.​ഒ സ​ക്ക​രി​യാ മു​ഹ​മ്മ​ദ്, സീ​നി​യ​ർ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഹാ​രി​സ്​ വ​ള്ളി​യി​ൽ, മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ജു​നൈ​സ്​ എ​ന്നി​വ​രും പ​​െ​ങ്ക​ടു​ത്തു. പി.​എം. ഫൗ​ണ്ടേ​ഷ​​നും ഗ​ൾ​ഫ്​ മാ​ധ്യ​മ​വും ചേ​ർ​ന്ന്​​ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ്ര​തി​ഭാ നി​ർ​ണ്ണ​യ പ​രീ​ക്ഷ​യി​ൽ യു.​എ.​ഇ. ത​ല​ത്തി​ൽ മു​ന്നി​ലെ​ത്തി​യ 16 കു​ട്ടി​ക​ൾ​ക്ക്​ പു​ര​സ്​​ക്കാ​ര​ങ്ങ​ൾ ന​ൽ​കി. തു​ട​ർ​ന്ന്​ ‘നോ​ള​ഡ്​​ജ്​: വി​ന്നേ​ഴ്​​സ്​ ആ​ൻ​റ്​ ലൂ​സേ​ഴ്​​സ്​’​എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഹ​മ്മ​ദ്​ ഹ​നീ​ഷും ‘വാ​ട്ട്​ മേ​ക്ക്​​സ് ചാ​മ്പ്യ​ൻ​സ്​ ഡി​ഫ​റ​ൻ​റ്​ ​’എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​സം​ഗീ​ത്​ ഇ​ബ്രാ​ഹി​മും ക്ലാ​സ്​ എ​ടു​ത്തു. 

പി.എം ഫൗണ്ടേഷൻ ^ഗൾഫ്​ മാധ്യമം പ്രതിഭാ നിർണയ പരീക്ഷയിലെ യു.എ.ഇ തല ജേതാക്കൾ ​ എജുകഫേ ഉദ്​ഘാടന വേദിയിൽ ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ. ഹംസ അബ്ബാസ്​, പി.എം. ഫൗണ്ടേഷൻ ചെയർമാൻ എ.പി.എം.മുഹമ്മദ്​ ഹനീഷ്​, ട്രസ്​റ്റ്​ എൻ.എം ഷറഫുദ്ദീൻ എന്നിവർക്കൊപ്പം​
 

ശ​നി​യാ​ഴ്​​ച രാ​വി​ലെ 10 ന്​ ​പ്ല​സ് വ​ണ്‍, പ്ല​സ് ടു ​വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക്  കേ​ര​ള മെ​ഡി​ക്ക​ല്‍, എ​ന്‍ജി​നീ​യ​റി​ങ് പ്ര​വേ​ശ പ​രീ​ക്ഷ​യു​ടെ സി​ല​ബ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള മാ​തൃ​ക പ​രീ​ക്ഷ മേ​ള​യി​ല്‍ ന​ട​ക്കും.   ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വേ​ണ്ടി ന​ട​ത്തു​ന്ന സെ​ഷ​നി​ൽ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്​​ധ​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ആ​ര​തി സി. ​രാ​ജ​ര​ത്​​നം ക്ലാ​സെ​ടു​ക്കും. 11.30ന്​ ​ഒ​ക്യു​പേ​ഷ​ണ​ൽ തെ​റാ​പ്പി​സ്​​റ്റ്​ ഡോ. ​മ​ഹെ​ക് ഉ​ത്തം​ച​ന്താ​നി സം​സാ​രി​ക്കും. 2.30 ന്​ ​എ​ജു​ക്കേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ൻ​റും കൗ​ൺ​സ​റു​മാ​യ ര​മാ മേ​നോ​ൻ, മൂ​ന്നി​ന്​ സി​നി​മാ താ​രം വി​ജ​യ്​ മേ​നോ​ൻ, നാ​ലി​ന്​ അ​ൻ​സാ​ർ ശൈ​ഖ്​ ​െഎ.​എ.​എ​സ്. എ​ന്നി​വ​രു​ടെ സെ​ഷ​നു​ക​ൾ ന​ട​ക്കും. വൈ​കി​ട്ട്​ ആ​റി​ന്​ മോ​ട്ടി​വേ​ഷ​ണ​ൽ ഹി​പ്​​നോ​ട്ടി​സ്​​റ്റ്​ മാ​ജി​ക്​ ലി​യോ സ്​​റ്റേ​ജി​ലെ​ത്തും. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ മു​ഖ്യ​വേ​ദി​യി​ലെ പ​രി​പാ​ടി​ക​ള്‍ക്ക് സ​മാ​ന്ത​ര​മാ​യി വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ര​ക്ഷി​താ​ക്ക​ള്‍ക്കു​മു​ള്ള സൈ​ക്കോ​ള​ജി​ക്ക​ല്‍ കൗ​ണ്‍സ​ലി​ങും ക​രി​യ​ർ കൗ​ണ്‍സ​ലി​ങും ന​ട​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newseducafemalayalam news
News Summary - educafe-uae-gulf news
Next Story