Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുട്ടിക​ളെക്കുറിച്ച്​...

കുട്ടിക​ളെക്കുറിച്ച്​ കൺഫ്യൂഷനോ; എജുകഫേയിലുണ്ട്​ പരിഹാരം

text_fields
bookmark_border
കുട്ടിക​ളെക്കുറിച്ച്​ കൺഫ്യൂഷനോ; എജുകഫേയിലുണ്ട്​ പരിഹാരം
cancel

ദുബൈ: പഠനവൈകല്ല്യം മൂലം കുട്ടി പഠിക്കുന്നില്ലേ? അതോ ബഹുമുഖ പ്രതിഭയായ കുട്ടിയുടെ കഴിവിനനുസരിച്ച്​ ഭാവി തീരുമാനിക്കാനാവുന്നില്ലേ? രണ്ടറ്റത്തുമായി നിൽക്കുന്ന ഇത്തരം ആയിരക്കണക്കിന്​ ചോദ്യങ്ങൾക്ക്​ ഉത്തരമുണ്ട്​ എജുകഫേയിൽ. കുട്ടികളുടെയും രക്ഷിതാക്കളുടെയും ഏത്​ തരത്തിലുള്ള സംശയങ്ങൾക്കും പരിഹാരം കാണാൻ ശേഷിയുള്ളവർ എജുകഫേയിൽ ഉണ്ടാവും. പ്രത്യേകയിടങ്ങളിൽ സംഘടിപ്പിക്കുന്ന സൈക്കോളജിക്കല്‍ കൗണ്‍സലിങ്ങിനും കരിയര്‍ കൗണ്‍സലിങ്ങിനും പരിശീലനം നേടിയ വിദഗ്​ധർ നേതൃത്വം നൽകും. പഠന വൈകല്യങ്ങളും പഠനവുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കങ്ങളും ഇല്ലാതാക്കാൻ ഇത്തരം കൗൺസലിങ്ങ്​ ഉപകരിക്കും. കൗമാരക്കാര്‍ നേരിടുന്ന സ്വഭാവ വൈകല്യങ്ങൾക്കുള്ള പരിഹാരവും മനസിലാക്കാം.  വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇവരുടെ സേവനം തേടാം. ഭാവിയില്‍ ഏറെ ജോലി സാധ്യതയും അവസരവും നല്‍കുന്ന കരിയറുകളായിരിക്കും കരിയര്‍ കൗണ്‍സലർമാർ ചൂണ്ടിക്കാണിക്കുക. അതോടൊപ്പം സാധ്യത കുറയുന്ന കരിയറുകളെക്കുറിച്ചുള്ള മുന്നറിയിപ്പും നല്‍കും. തൊഴില്‍-പഠന മേഖലകളുടെ അവസരവും സാധ്യതകളും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം പ്രധാനമാണ്. പുതിയ കാലത്ത് ഏറ്റവും ജോലി സാധ്യതയുള്ള കോഴ്​സുകള്‍ തെരഞ്ഞെടുക്കാൻ എജുകഫേയിലെ ഇത്തരം സെഷനുകൾ സഹായിക്കും.

 മുമ്പ് മൊബൈല്‍ ഫോണ്‍ ഡവലപ്പര്‍മാരെയാണാവശ്യം വന്നിരുന്നതെങ്കിൽ പിന്നീട്​ മൊബൈല്‍ ആപ്പ് ഡവലപ്പര്‍മാരുടെ പ്രതാപകാലമായി. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയു​െട  ഉപയോഗം വര്‍ധിച്ചതോടെ ഡിജിറ്റല്‍ സുരക്ഷ സംബന്ധമായ കോഴ്​സുകൾക്ക്​ പ്രിയമേറി. അവിടെ നിന്നും മുന്നേറി ഭാവിയിൽ എന്തായിരിക്കും ആവശ്യമെന്നതി​​െൻറ ഉത്തരവും എജുകഫേയിൽ തേടാം. സ്​കൂള്‍ വിദ്യാര്‍ഥികള്‍ പഠന കാലത്ത് തന്നെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് കരിയര്‍ ആസൂത്രണം ചെയ്യണം. ബിരുദമെടുത്ത് പുറത്തിറങ്ങുമ്പോള്‍ ജോലി സാധ്യത ഏത് മേഖലക്കായിരിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയണം. ജോലി സാധ്യത കുറഞ്ഞുവരുന്ന മേഖലകള്‍ ഒഴിവാക്കണം. ഇത്​ ഏറ്റവും ലളിതമായി മനസിലാക്കാനുള്ള സംവിധാനമാണ്​ ഗൾഫ്​ മാധ്യമം എജുകഫെയുടെ മൂന്നാം​ എഡിഷനിൽ ഒരുക്കിയിരിക്കുന്നത്​. പ്രശസ്​ത കൗണ്‍സലര്‍മാര്‍ നയിക്കുന്ന ഗ്രൂപ്പ് കരിയര്‍ ഗൈഡന്‍സ് സെഷനുകള്‍ നൂതന കോഴ്​സുകളെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് ഉള്‍ക്കാഴ്​ച നൽകും. ഇൗ മാസം 12,13 തീയതികളില്‍ ദുബൈ മുഹൈസ്​ന ഇന്ത്യൻ അക്കാദമി സി.ബി.എസ്​.ഇ സ്​കൂളിൽ നടക്കുന്ന മേളയില്‍ യു.എ.ഇയിലെയും ഇന്ത്യയിലെയും വിദേശ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഡസൻ കണക്കിന്​ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുടെ കോഴ്​സുകളും  പ്രവേശ നടപടികളും വിശദീകരിക്കുകയും ചെയ്യും. www.madhyamam.com, www.click4m.com എന്നീ വെബ്​സൈറ്റുകളിലെ എജുകഫേ ലിങ്കുകൾ വഴി സൗജന്യമായി രജിസ്​റ്റർ ചെയ്​ത്​ മേളയിൽ പ​െങ്കടുക്കാം. കുടുംബസമേതം എത്തി ഉല്ലാസകരമായ അന്തരീക്ഷത്തിൽ ഭാവിയെക്കുറിച്ച്​ ധാരണയിലെത്താനുള്ള അവസരമാണ്​ ഗൾഫിലെ ഏറ്റവും വലിയ കരിയർ മേളയായ എജുകഫേ. ഇന്ത്യയിലെ െഎ.എ.എസുകാരിൽ പ്രമുഖനായ മുഹമ്മദ്​ ഹനീഷ്​, പ്രമുഖ വിദ്യാഭ്യാസ വിദഗ്​ധയും എഴുത്തുകാരിയുമായ ആരതി സി. രാജരത്​നം, ലോകം അറിയുന്ന ഒക്യുപേഷണൽ തെറാപ്പിസ്​റ്റായ ഡോ. മഹെക് ഉത്തംചന്താനി, മാജിക്​ ലിയോ തുടങ്ങി നിരവധി പ്രമുഖർ കുട്ടികളും രക്ഷിതാക്കളുമായി സംവദിക്കാനെത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newseducafe-gulf news
News Summary - educafe-uae-gulf news
Next Story