എജുകഫെക്ക് എട്ട് നാൾ; രജിസ്േട്രഷന് തിരക്കേറുന്നു
text_fieldsദുബൈ: കുട്ടികളുടെ കഴിവുകളും താല്‍പര്യങ്ങളും കണ്ടെത്തി വിജയത്തിെൻറ മാര്‍ഗത്തില്‍ നയിക്കാനാവും വിധം ‘ഗള്‍ഫ് മാധ്യമം’ഒരുക്കുന്ന വിദ്യാഭ്യാസ-കരിയര്‍ മേള എജുകഫെയിലേക്ക് ഇനി വെറും എട്ട് നാൾ. കേരള മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശ പരീക്ഷയുടെ സിലബസ് അടിസ്ഥാനമാക്കിയുള്ള ഒരു മണിക്കൂര്‍ മാതൃകാ പരീക്ഷയടക്കമുള്ളവക്ക് രജിസ്േട്രഷൻ തുടരുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ മാതൃകാ പരീക്ഷയിലും വിദഗ്ധരുടെ മാർഗനിർദേശ ക്ലാസുകളിലും പെങ്കടുത്ത നൂറുകണക്കിന് കുട്ടികൾക്ക് എൻട്രൻസ് പരീക്ഷകളിൽ മികച്ച റാങ്ക് നേടാൻ കഴിഞ്ഞിരുന്നു. ഇതിെൻറ ചുവട് പിടിച്ച് കൂടുതൽ മികവാർന്ന രീതിയിലാണ് ഇക്കുറി പരീക്ഷ നടത്തുന്നത്. റെയ്‌സ് എന്‍ട്രന്‍സ് കോച്ചിംങ്ങ് സെൻററിലെ പരിശീലകരുടെ മേൽനോട്ടത്തിൽ പ്ലസ് വൺ, പ്ലസ് ടു കുട്ടികൾക്കായി നടത്തുന്ന മാതൃകാ പരീക്ഷയിൽ ഒന്നാമതെത്തുന്നയാൾക്ക് സ്വർണമെഡൽ സമ്മാനമായി ലഭിക്കുകയും െചയ്യും. മറ്റ് വിജയികൾക്ക് പ്രോൽസാഹന സമ്മാനങ്ങളും ലഭിക്കും. www.madhyamam.com,www.click4m.com എന്നീ വെബ് സൈറ്റുകളിലെ എജുകഫെ ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യുന്നവര്‍ക്ക് പരീക്ഷയെഴുതാം. പ്രവേശനം സൗജന്യമാണ്. ഒാരോ വർഷവും ജനപങ്കാളിത്തം കൂടിവരുന്ന സമ്പൂര്‍ണ വിദ്യാഭ്യാസ-കരിയര്‍ മേളയാണ് എജുകഫെ. ജനുവരി 12,13 തീയതികളില്‍ ദുബൈ മുഹൈസ്ന ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ നടക്കുന്ന മേളയില്‍ പ്ളസ് ടുവിന് ശേഷമുള്ള പഠനവഴികളും പ്രവേശ മാര്‍ഗങ്ങളും കണ്ടെത്താം. ഉപദേശ നിര്‍ദേശങ്ങളുമായി പ്രമുഖരായ വിദ്യഭ്യാസ വിദഗ്ധരും പ്രചോദക പ്രഭാഷകരും കരിയര്‍ ഉപദേശകരും നിങ്ങൾക്കൊപ്പമെത്തും. വിദ്യാഭ്യാസ-തൊഴില്‍ മേഖലയിലെ നാളെയുടെ സാധ്യതകൾ എന്തെന്ന് അറിഞ്ഞ് ഏറ്റവും പുതിയ കോഴ്സുകളും മറ്റും അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും. മേളയിൽ കുട്ടികളുടെ മാനസിക-ബൗദ്ധിക ക്ഷമത വിലയിരുത്താനുമാവും. രക്ഷിതാക്കള്‍ക്കായി പ്രത്യേക ക്ലാസുകളും കൗണ്‍സലിങ്ങും ഒരുക്കിയിട്ടുണ്ട്. യു.എ.ഇയിലെയും ഇന്ത്യയിലെയും വിദേശ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഡസൻ കണക്കിന് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവരുടെ പ്രവേശ നടപടികള്‍ വിശദീകരിച്ച് മേളയില്‍ അണിനിരക്കും. മുഹമ്മദ് ഹനീഷ് െഎ.എ.എസ്, പ്രമുഖ വിദ്യാഭ്യാസ വിദഗ്ധയും എഴുത്തുകാരിയുമായ ആരതി സി. രാജരത്നം, ലോകം അറിയുന്ന ഒക്യുപേഷണൽ തെറാപ്പിസ്റ്റായ ഡോ. മഹെക് ഉത്തംചന്താനി, മാജിക് ലിയോ തുടങ്ങി നിരവധി പ്രമുഖർ കുട്ടികളും രക്ഷിതാക്കളുമായി സംവദിക്കാനെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
