എജുകഫെ മൂന്നാം എഡിഷൻ; രജിസ്ട്രേഷൻ മുതൽ സമ്മാനപ്പെരുമഴ
text_fieldsദുബൈ: പഠനവും പഠിപ്പിക്കലും രസകരമായ അനുഭമാണെന്ന് തെളിയിച്ച ‘എജുകഫെയുടെ മൂന്നാമത് എഡിഷനിൽ കുട്ടികളെ കാത്തിരിക്കുന്നത് സമ്മാന പെരുമഴ. ‘ഗള്‍ഫ് മാധ്യമം’ഒരുക്കുന്ന സമ്പൂര്‍ണ വിദ്യാഭ്യാസ-കരിയര്‍ മേളക്ക് കൊടിയുയരും മുേമ്പ സമ്മാനങ്ങൾ കിട്ടിത്തുടങ്ങും. ആദ്യം രജിസ്റ്റർ ചെയ്യുന്ന ആയിരം പേർക്കാണ് സമ്മാനത്തിന് അർഹത. ഏത് തരം കഴിവുള്ള കുട്ടിക്കും നാളെ ആരാകണമെന്ന ചോദ്യത്തിന് ഒരു കാപ്പികുടിക്കുന്നത്ര ലാഘവത്തോടെ ഉത്തരം കണ്ടെത്താനാവും വിധമാണ് എജുകഫെയുടെ മൂന്നാം എഡിഷൻ ഒരുക്കിയിരിക്കുന്നത്. 2018 ജനുവരി 12,13 തീയതികളില്‍ ദുബൈ മുഹൈസ്ന ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ നടക്കുന്ന മേളയില്‍ പ്ളസ് ടുവിന് ശേഷമുള്ള പഠനവഴികളും പ്രവേശ മാര്‍ഗങ്ങളും കണ്ടെത്താം. ഉപദേശ നിര്‍ദേശങ്ങളുമായി പ്രമുഖരായ വിദ്യഭ്യാസ വിദഗ്ധരും പ്രചോദക പ്രഭാഷകരും കരിയര്‍ ഉപദേശകരും നിങ്ങൾക്കൊപ്പമെത്തും.
യു.എ.ഇയിലെയും ഇന്ത്യയിലെയും വിദേശ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഡസൻ കണക്കിന് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുടെ കോഴ്സുകളും പ്രവേശ നടപടികളും മറ്റും നേരിട്ട് മനസിലാക്കിത്തരാൻ ഇവിടെ എത്തുന്നുണ്ട്. വിദ്യാഭ്യാസ-തൊഴില്‍ മേഖലയിലെ നാളെയുടെ സാധ്യതകൾ എന്തെന്ന് അറിഞ്ഞ് ഏറ്റവും പുതിയ കോഴ്സുകളും മറ്റും അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും. മേളയിൽ കുട്ടികളുടെ മാനസിക-ബൗദ്ധിക ക്ഷമത വിലയിരുത്താനുമാവും. രക്ഷിതാക്കള്‍ക്കായി പ്രത്യേക ക്ലാസുകളും കൗണ്‍സലിങ്ങും ഒരുക്കിയിട്ടുണ്ട്. കുടുംബസമേതം വന്ന് ഉല്ലാസകരമായ അന്തരീക്ഷത്തില്‍ കുട്ടികളുടെ ഭാവിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പിനുള്ള അവസരമാണ് ഗള്‍ഫ് മാധ്യമം ഒരുക്കുന്നത്. കുട്ടികള്‍ക്കായി ബുദ്ധിപരമായ കളികളും വിനോദങ്ങളും മേളയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. വിജയികള്‍ക്ക് സമ്മാനങ്ങളും ലഭിക്കും. പ്രവേശം സൗജന്യമാണ്. www.click4m.com, www.gulfmadhyamam.com എന്നീ വെബ് സൈറ്റുകളിലെ എജുകഫെ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
