എജുകഫേ റാഫിൾ ഡ്രോ വിജയിക്ക് ലാപ്ടോപ് സമ്മാനിച്ചു
text_fieldsഎജുകഫേ റാഫിൾ ഡ്രോയിൽ വിജയിച്ച വിദ്യാർഥിക്ക് മാധ്യമം ദുബൈ ഓഫിസിൽ വെച്ച് ലാപ്ടോപ് സമ്മാനിക്കുന്നു
ദുബൈ: ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച മിഡിലീസ്റ്റിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ എജുകഫേയുടെ പത്താമത് എഡിഷന്റെ ഭാഗമായി നടത്തിയ റാഫിൾ ഡ്രോയിൽ വിജയിച്ച വിദ്യാർഥിക്ക് ലാപ്ടോപ് സമ്മാനിച്ചു.
ബംഗ്ലാദേശ് സ്വദേശിയും ഫുജൈയിലെ ഇന്ത്യൻ സ്കൂൾ 12ാം ക്ലാസ് വിദ്യാർഥിയുമായ കൗഷർ ഹുസൈനാണ് വിജയി. ശനിയാഴ്ച വൈകീട്ട് ഗൾഫ് മാധ്യമം ദുബൈ ഓഫിസിൽ നടന്ന ചടങ്ങിൽ മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ മുഹമ്മദ് സലിം അമ്പലൻ, ബിസിനസ് സെല്യൂഷൻസ് ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീഖ് എന്നിവർ ചേർന്ന് ലാപ്ടോപ് സമ്മാനിച്ചു.
ചടങ്ങിൽ ഗൾഫ് മാധ്യമം മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് സാലിഹ് കോട്ടപ്പള്ളി, ഡിജിറ്റൽ സൊല്യൂഷൻ മാനേജർ ജുനൈദ് ഖാൻ എന്നിവർ പങ്കെടുത്തു. ജനുവരി 12, 13 തീയതികളിലായി ദുബൈ എയർപോർട്ട് മിലേനിയം ഹോട്ടലിൽ നടത്തിയ എജുകഫേ മേളയിൽ യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറു കണക്കിന് രക്ഷിതാക്കളും വിദ്യാർഥികളുമാണ് പങ്കെടുത്തത്.
50 ഓളം സ്ഥാപനങ്ങളുടെ പ്രദർശനത്തോടൊപ്പം പുതുകാലത്തിന്റെ കരിയർ സാധ്യതകളും മനശാസ്ത്ര സമീപനങ്ങളും അവതരിപ്പിക്കുന്ന വിവിധ സെഷനുകളും മേളയിൽ അരങ്ങേറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

