ആസ്റ്ററിന് 7.2 കോടി ഡോളർ നൽകി ഇ.ഡി.ബി
text_fieldsധനസഹാം സ്വീകരിക്കുന്നത് സംബന്ധിച്ച കരാർ ഒപ്പുവെക്കൽ ചടങ്ങിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, എമിറേറ്റ്സ് ഡെവലപ്മെന്റ് ബാങ്ക് സി.ഇ.ഒ അഹമ്മദ് മുഹമ്മദ് അൽ നഖ്ബി, അലീഷ മൂപ്പൻ തുടങ്ങിയവർ
ദുബൈ: ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ എമിറേറ്റ്സ് ഡെവലപ്മെന്റ് ബാങ്കുമായി (ഇ.ഡി.ബി) 7.2 കോടി യു.എസ് ഡോളർ ധനസഹായം നേടുന്നതിനുള്ള കരാർ ഒപ്പുവെച്ചു. ദുബൈയിൽ രണ്ട് പ്രധാന മൾട്ടി സ്പെഷാലിറ്റി ആശുപത്രികൾ വികസിപ്പിക്കുന്നതിനായാണ് ധനസഹായം സ്വീകരിച്ചത്. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പനും എമിറേറ്റ്സ് ഡെവലപ്മെന്റ് ബാങ്ക് സി.ഇ.ഒ അഹമ്മദ് മുഹമ്മദ് അൽ നഖ്ബിയും ചേർന്ന് കരാറിൽ ഒപ്പുവെച്ചു. അലീഷ മൂപ്പൻ, ഇഖ്ബാൽ ഖാൻ, ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
നിലവിൽ, ആസ്റ്റർ, മെഡ്കെയർ ബ്രാൻഡുകൾക്ക് കീഴിൽ യു.എ.ഇയിലെ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന് 920 കിടക്കകളുള്ള 10 ആശുപത്രികൾ, 113 ക്ലിനിക്കുകൾ, 298 ഫാർമസികൾ, 2,036 ഡോക്ടർമാർ, 4,063 നഴ്സുമാർ, ഹെൽത്ത് കെയർ പ്രഫഷനലുകൾ എന്നിവരുൾപ്പെടുന്ന ശക്തമായ ശൃംഖലയുണ്ട്. പുതിയ സൗകര്യങ്ങൾ 250ലധികം കിടക്കകൾ കൂട്ടിച്ചേർക്കുകയും പ്രതിവർഷം 5,60,000ത്തിലധികം രോഗികൾക്ക് ചികിത്സ സാധ്യമാക്കുകയും ചെയ്യും. പ്രവർത്തനക്ഷമമായാൽ, ആശുപത്രികൾ മൊത്തത്തിൽ 675ലധികം ഡോക്ടർമാർ, നഴ്സുമാർ, അനുബന്ധ ആരോഗ്യ പ്രഫഷനലുകൾ എന്നിവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

