എടരിക്കോടിെൻറ വിജയത്തിൽ ദുബൈയിലും ആഹ്ലാദാരവം
text_fieldsദുബൈ: സംസ്ഥാനതലത്തില്‍ എസ്.എസ്.എൽ.സി പരീക്ഷയില്‍ ഏറ്റവും കുടുതല്‍ കുട്ടികളെ (2233) പരീക്ഷയ്ക്കിരുത്തി ഏറ്റവും കുടുതല്‍ പേരെ വിജയിപ്പിച്ച ( 2225) മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസ് സ്കൂളിെൻറ വിജയം ദുബൈയിലെ എടരിക്കോട് സ്വദേശികളും ആഘോഷമാക്കി.
ദുബൈ എടരിക്കോട് പ്രവാസി കുട്ടായ്മയാണ് സബീൽ പാർക്കിൽ ജന്മനാടിെൻറ തിളക്കമാര്‍ന്ന വിജയം േകക്ക് മുറിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ആഹ്ലാദത്തിൽ പങ്കാളികളായത്. സംസ്ഥാനതലത്തില്‍ ഏറ്റവും കുടുതല്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയതും ഇവിടെതന്നെയാണ്.186 എ പ്ലസ്.
2233 കുട്ടികളിൽ എട്ടുപേർ മാത്രമാണ് േയാഗ്യത നേടാനാകാതെ പോയത്. 99.64ശതമാനമാണ് വിജയം.
കഴിഞ്ഞ നാലു വര്‍ഷമായി കേരളത്തില്‍ ഏറ്റവും കുടുതല്‍ കുട്ടികളെ പരീക്ഷ എഴുതുന്നതും ഏറ്റവും കൂടുതൽ പേർ വിജയിക്കുന്നതും എടരിക്കോട് സ്കൂളില്‍ നിന്നാണ്. മാത്രവുമല്ല സംസ്ഥാന സ്കൂള്‍ കലോസവത്തില്‍ 19 വര്‍ഷമായി കോല്‍കളിയിലും മറ്റു ഇതര കലാരൂപങ്ങളില്‍ തിളക്കമാര്‍ന്ന വിജയമാണ് എടരിക്കോട് നേടിവരുന്നത്.നെല്ലറ ഷംസുദീനും ടി ജമാലുദീനും ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷ ചടങ്ങിന് തുടക്കം കുറിച്ചു.
ദുബൈ എടരിക്കോട് പ്രവാസി കുട്ടായ്മ ചെയര്‍മാന്‍ പി.കെ.റഷീദ് അധ്യക്ഷത വഹിച്ചു. ടി ജമാലുദീന്‍, തടത്തില്‍ മുജീബ്, മണമ്മല്‍ നാസര്‍, കെ പി സിദ്ധിഖ്,നസീര്‍ തടത്തില്‍, അസൈനാര്‍ തടത്തില്‍, അബുബകര്‍ പാറയില്‍ ,കളത്തിങ്കല്‍ മുജീബ്, ശബീബ് എടരിക്കോട് എന്നിവർ സംസാരിച്ചു. അസീസ് മണമ്മല്‍ സ്വാഗതവും റഹ്മത്തുള്ള പൂക്കാടന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
