ഇടപ്പാളയം പ്രീമിയർ ലീഗ്: കാഞ്ഞങ്ങാട് ജേതാക്കൾ
text_fieldsഇടപ്പാളയം പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ എച്ച്.എസ്.കെ കാഞ്ഞങ്ങാട് ടീം
ദുബൈ: ഇടപ്പാളയം പ്രീമിയർ ലീഗിൽ ഓവർസീസ് എച്ച്.എസ്.കെ കാഞ്ഞങ്ങാട് ജേതാക്കളായി. ജെ.കെ ഗ്രൂപ് എഫ്.സിയെ കലാശപ്പോരിൽ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നാണ് കാഞ്ഞങ്ങാട് ടീം കിരീടം ചൂടിയത്. റിനം എഫ്.സി, അബ്രെകൊ എഫ്.സി എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനം നേടി. ചാമ്പ്യന്മാരായ കാഞ്ഞങ്ങാട് ടീമിലെ അഫ്സൽ മികച്ച കളിക്കാരനായും സഫ്വാൻ മികച്ച പ്രതിരോധനിര താരമായും തിരഞ്ഞെടുക്കപ്പെട്ടു. ജെ.കെ ഗ്രൂപ് എഫ്.സിയുടെ ബിബിനാണ് മികച്ച ഗോൾ കീപ്പർ. ജേതാക്കൾക്കുള്ള ട്രോഫി ജെയ്സ് ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ഫാത്തിമ വിതരണം ചെയ്തു. മറ്റ് സമ്മാനങ്ങൾ ശംസുദ്ദീൻ നെല്ലറ, തൽഹത്ത് ഫോറം ഗ്രൂപ്, അസീസ് ഹൈലൈൻ ട്രാവൽസ്, നൗഷാദ് പാച്ച് ഇലക്ട്രോണിക്സ്, അബ്ദുല്ല കമ്പ്യൂകോം എന്നിവർ വിതരണം ചെയ്തു. ക്യാപ്റ്റൻ ഖാലിദ് അഹ്മദ് സഈദ് ടൂർണമെന്റിന്റെ കിക്കോഫ് നിർവഹിച്ചു. ഇടപ്പാളയം അബൂദബി ചാപ്റ്റർ മാർച്ച് 12ന് സംഘടിപ്പിക്കുന്ന മൈൻഡ് ആൻഡ് മ്യൂസിക് മെഗാ സ്റ്റേജ് ഷോയുടെ ബ്രോഷർ പ്രകാശനവും ഇ.പി.എൽ സീസൺ-3 പ്രഖ്യാപനവും വേദിയിൽ നടന്നു. അടുത്ത സീസൺ അൽഐനിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

