ഇടപ്പാളയം കാർണിവൽ ഫെബ്രുവരി ഒന്നിന്
text_fieldsദുബൈ: നാട്ടിലെ കളി മൈതാനങ്ങളിൽ ആവേശത്തിന്‍റെ തിരയിളക്കിയവർ പ്രവാസലോകത്ത് ഓർമകൾ പുനരാവിഷ്കരിക്കാൻ വീണ്ടുമിറങ്ങുന്നു. ഫെബ്രുവരി ഒന്നിന് ദുബൈ അൽ സാദിഖ് ഇംഗ്ലീഷ് സ്കൂളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് ഏഴുവരെ നടക്കുന്ന ഇടപ്പാളയം കാർണിവലിലാണ് നാട്ടുകാർ വിവിധ മത്സരങ്ങളിലായി കൊമ്പ് കോർക്കുക.
ഫുട്ബാൾ, പഞ്ചഗുസ്തി, കമ്പവലി, ബാൾ ബാസ്‌ക്കറ്റ് തുടങ്ങി എട്ടോളം മത്സര ഇനങ്ങളാണ് കാർണിവലിന്‍റെ മൂന്നാം സീസണിൽ അരങ്ങേറുക. സ്ത്രീകൾക്കും പുരുഷന്മാർക്കും മത്സരങ്ങൾ ഉണ്ടാകും. കഴിഞ്ഞ ദിവസം നടന്ന ടീം മാനേജർമാരുടെ യോഗത്തിൽ ടീമുകളെ പരിചയപ്പെടലും ജഴ്സി നിർണയവും നടന്നു.
ദുബൈ കെ.ടി.എസ് ഓഫിസിൽ നടന്ന ചടങ്ങിൽ ചെയർമാൻ ജാഫർ ശുകപുരം അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഷഹീർ അയിലക്കാട് പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. ചാപ്റ്റർ പ്രസിഡന്‍റ് ഫഖ്റുദ്ദീൻ നെല്ലിശ്ശേരി, സെക്രട്ടറി ഉദയകുമാർ തലമുണ്ട, ഗ്ലോബൽ പ്രസിഡന്‍റ് കാഞ്ചരി മജീദ്, ഉപദേശക സമിതി അംഗം ഷറഫുദ്ദീൻ നെല്ലിശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു. ഷബീർ ഓൾഡ് ബ്ലോക്ക് നന്ദി പ്രകാശിപ്പിച്ചു. ബഷീർ കെ.ടി.എസ്, റഷീദ് പൊത്തന്നൂർ, മുബാറക് അലമ്പാട്ട്, സുൽഫിക്കർ തലമുണ്ട, യൂനുസ് വട്ടംകുളം എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

