‘ഇടപ്പാളയം കാർണിവൽ’ ടീം നടുവട്ടം ജേതാക്കൾ
text_fields‘ഇടപ്പാളയം കാർണിവൽ’ മൂന്നാം എഡിഷനിൽ ജേതാക്കളായ ടീം നടുവട്ടം
ദുബൈ: ഇടപ്പാളയം ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച ‘ഇടപ്പാളയം കാർണിവൽ’ മൂന്നാം എഡിഷനിൽ സുവർണകിരീടം സ്വന്തമാക്കി ദുബൈയിലെ അൽസാദിഖ് സ്കൂളിലെ ടീം നൈറ്റ് റൈഡേഴ്സ് നടുവട്ടം. മത്സരിച്ച 12 ടീമുകളെയും പിന്നിലാക്കിയാണ് ടീം നൈറ്റ് റൈഡേഴ്സിന്റെ വിജയം. വിന്നേഴ്സ് പോത്തന്നൂർ രണ്ടാം സ്ഥാനവും ഈഗിൾസ് ചിറ്റഴിക്കുന്ന് മൂന്നാം സ്ഥാനവും നേടി.
പുരുഷ-വനിത മത്സരങ്ങളിൽ മികച്ച പതിമൂന്ന് ടീമുകൾ പങ്കെടുത്തത്. മികച്ച ആസൂത്രണത്തോടെയാണ് ഇത്തവണ മത്സരങ്ങൾ സംഘടിപ്പിച്ചത്. എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ, ആലങ്കോട് പഞ്ചായത്തുകളിൽനിന്ന് വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് 13 ടീമുകളിലായി നാനൂറോളം പേർ പുരുഷ, വനിത വിഭാഗങ്ങളിലായി വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. വനിത വിഭാഗം മത്സരങ്ങളിലെ ഫലങ്ങൾ ചാമ്പ്യൻഷിപ് നിർണായകമായി.
ദുബൈ ഖിസൈസിലെ അൽസാദിഖ് ഇംഗ്ലീഷ് സ്കൂളിൽ നടന്ന പരിപാടികൾക്ക് ചെയർമാൻ ജാഫർ ശുകപുരം അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ബാസ്കറ്റ്ബാൾ താരം വിജോബി വക്കച്ചൻ മുഖ്യാതിഥി ആയിരുന്നു. തൽഹത്ത് ഫോറം, ശംസുദ്ദീൻ നെല്ലറ, ദുബൈ ചാപ്റ്റർ പ്രസിഡന്റ് ഫഖ്റുദ്ദീൻ നെല്ലിശ്ശേരി, സെക്രട്ടറി ഉദയകുമാർ തലമുണ്ട എന്നിവർ ആശംസകൾ നേർന്നു. കൺവീനർ ഷഹീർ അയിലക്കാട് നന്ദി പ്രകാശിപ്പിച്ചു. ദുബൈയിലെ സംരംഭകരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച യുവസംരംഭകർക്കുള്ള അവാർഡ് വിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

