സർ ബു നൂയർ പൊലീസ് സ്റ്റേഷനിൽ പരിസ്ഥിതി സൗഹൃദ വൈദ്യുതി എത്തി
text_fieldsപരിസ്ഥിതി സൗഹൃദ വൈദ്യുതി എത്തിയ സർ ബു നൂയർ പൊലീസ് സ്റ്റേഷൻ
ഷാർജ: ഷാർജയുടെ പവിഴ ദ്വീപായ സർ ബു നൂയറിലെ പൊലീസ് സ്റ്റേഷനും പരിസരവും പരിസ്ഥിതി സൗഹൃദ വൈദ്യുതി സംവിധാനങ്ങളിലേക്ക് മാറ്റി.
പൊലീസ്, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുമായി (സേവ) സഹകരിച്ചാണ് പദ്ധതി. എല്ലാ മേഖലകളിലും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്ന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള ഷാർജ പൊലീസിെൻറ നയത്തിെൻറ ഭാഗമായാണ് സംരംഭമെന്ന് സപ്പോർട്ട് സർവിസസ് ഡയറക്ടർ കേണൽ ഖാലിദ് ജാസിം അൽ സനൂനി പറഞ്ഞു.
പഴയവയുമായി താരതമ്യപ്പെടുത്തുമ്പോൾ 40 ശതമാനം വൈദ്യുതി മാത്രമാണ് ചെലവാകുന്നത്. അതുകൊണ്ടുതന്നെ ഊർജം നാളേക്കായി കരുതിവെക്കാനാകുമെന്ന് സറൂനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

