ഇ.സി.എച്ചിന്റെ ഡിജിറ്റൽ ബിസിനസ് സെറ്റപ്പ് ഷോറൂം ദുബൈയിൽ തുറന്നു
text_fieldsസർക്കാർ സേവന മേഖലയിൽ സമ്പൂർണമായി ഡിജിറ്റൽവത്കരിച്ച ഇ.സി.എച്ചിന്റെ ദുൈബയിലെ ആദ്യ ഷോറൂം തുറന്നപ്പോൾ
ദുബൈ: സർക്കാർ സേവന മേഖലയിൽ സമ്പൂർണമായി ഡിജിറ്റൽവത്കരിച്ച ദുൈബയിലെ ആദ്യ ഷോറൂം ഇ.സി.എച്ചിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകി. നൂറുശതമാനം സമ്പൂർണ പേപ്പർരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്ന ദുൈബയിലെ ആദ്യ സ്വകാര്യ സർക്കാർ സേവന കേന്ദ്രം കൂടിയാണിത്. ഏറ്റവും മികച്ച ഭാവി ലോകം രൂപപ്പെടുത്തുന്ന ദുൈബ ഭരണകൂടത്തിന്റെ ആശയങ്ങൾക്ക് പിന്തുണ നല്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് ഇ.സി.എച്ച്സി.ഇ. ഒ പറഞ്ഞു.
ഞൊടിയിട വേഗതയിൽ സർക്കാർ സേവനങ്ങൾ ലഭിക്കും. ഖിസൈസിൽ ആരംഭിച്ച ഇ.സി.എച്ചിന്റെ ഡിജിറ്റൽ ഷോറൂമിന്റെ ആദ്യ പൈലറ്റ് പ്രൊജക്റ്റ് ദുബായിലെ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യാഗസ്ഥരുടെയും, അറബ് പ്രമുഖരുടെയും സാന്നിധ്യത്തിൽ പ്രവാസികൾക്കായി തുറന്ന് നൽകി. ഈ വർഷാവസാനം ദുൈബയിൽ അൽ ബർഷാ, ജുമേയ്‌റ, ജെ.ബി.ആർ എന്നിവിടങ്ങൾ മൂന്ന് പുതിയ ഡിജിറ്റൽ ഷോറൂമുകൾ കൂടി തുറന്നുപ്രവർത്തനമാരംഭിക്കും. ഇരുപത് രാജ്യങ്ങളിലെ മുപ്പതിലധികം ഭാഷകൾ സംസാരിക്കുന്ന ജീവനക്കാരാണ് ഇ.സി.എച്ചിന്റെ പുതിയ ഡിജിറ്റൽ ഷോറൂമിനെ വ്യത്യസ്തമാക്കുന്നതെന്ന് ഇഖ്ബാൽ മാർക്കോണി പ്രതീക്ഷ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

