'ഹയർ ആൻ എക്സിക്യൂട്ടിവുമായി'ഇ.സി.എച്ച്
text_fieldsദുബൈ: കമ്പനി സർവിസ്, ഡോക്യുമെേൻറഷൻ, ടൈപ്പിങ് മേഖലയിലെ നവീന ആശയമായ 'ഹയർ ആൻ എക്സിക്യൂട്ടിവുമായി' എമിറേറ്റ്സ് കമ്പനീസ് ഹൗസ് (ഇ.സി.എച്ച്). പ്രവാസി സമൂഹത്തിനിടയിൽ പുതിയ ആശയത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ദുബൈയിലെ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് എം.ഡി ഇഖ്ബാൽ മാർക്കോണിയുടെ നേതൃത്വത്തിലാണ് പുതിയ ആശയം നടപ്പാക്കിയത്.
എമിഗ്രേഷൻ, വിസ, ലേബർ, കമ്പനി ഫോർമേഷൻ തുടങ്ങിയ സർക്കാർ സേവനങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ടും ഓൺലൈൻ വഴിയും നിർവഹിക്കാനും ഇതേകുറിച്ച് പഠിക്കാനും അതുവഴി ചൂഷണം തടയാനും ലക്ഷ്യമിട്ടാണ് 'ഹയർ ആൻ എക്സിക്യൂട്ടിവ്' പദ്ധതി നടപ്പാക്കുന്നത്. അടുത്തവർഷത്തോടെ ദുബൈയിലെ സർക്കാർ സേവനങ്ങൾ കടലാസ് രഹിതമാക്കുന്നത് മുന്നിൽകണ്ടാണ് ആശയം സജീവമാക്കിയതെന്ന് ഇഖ്ബാൽ മാർക്കോണി പറഞ്ഞു. മിതമായ നിരക്കിലും വേഗത്തിലും ഇടപാടുകൾ നടത്താൻ സഹായിക്കുകയും ഇതേകുറിച്ച് പഠിക്കാൻ അവസരം നൽകുകയും ചെയ്യുന്നു.
സേവനം ആവശ്യമുള്ളവർ 0569159191 എന്ന നമ്പറിൽ വിളിക്കുകയോ startup@echuae.com എന്ന ഇ-മെയിലിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് മാനേജ്മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

