ബിസിനസ് ആശയം ഉണ്ടോ? മുതൽമുടക്കാൻ ഇ.സി.എച്ച്
text_fieldsദുബൈ: നവ മലയാളി സംരംഭകർക്ക് മുതൽമുടക്കാൻ പദ്ധതിയുമായി ദുബൈയിലെ ഏറ്റവും വലിയ ഗ വ. സർവിസ് ദാതാക്കളായ എമിറേറ്റ് കമ്പനീസ് ഹൗസ് (ഇ.സി.എച്ച്) രംഗത്ത്. വർഷങ്ങളായി ദുബ ൈ അൽ ത്വാർ സെൻററിൽ വിവിധ ഗവൺമെൻറ് സേവനങ്ങൾ ചെയ്ത് കൊടുക്കുന്നതിലൂടെ ലഭിച്ച അനുഭവസമ്പത്തുമായാണ് മലയാളിയും ഇ.സി.എച്ച് സി.ഇ.ഒയുമായ ഇക്ബാൽ മാർക്കോണി ഇൗ പദ്ധതി ആവിഷ്കരിച്ചത്.
ദുബൈ 2020 എക്സ്പോയോടനുബന്ധിച്ച് സാമ്പത്തികമില്ലാത്ത മലയാളി സംരഭകരെ നിക്ഷേപമിറക്കി സഹായിക്കാൻ ഇ.സി.എച്ച് മുന്നോട്ട് വന്നിരിക്കുകയാണ്. ബിസിനസ് ആശയങ്ങൾ കൈവശമുണ്ടായിട്ടും പണമില്ലാതെ കഷ്ടപ്പെടുന്ന വീട്ടമ്മമാരുടെ കൂട്ടായ്മ, കോളജ് വിദ്യാർഥികളുെട സംഘം, യുവതീ^യുവാക്കൾ തുടങ്ങിയവരുടെ സംരംഭങ്ങളിൽ മുതൽമുടക്കാൻ തയാറാണെന്ന് ഇ.സി.എച്ച് സി.ഇ.ഒ പറഞ്ഞു.
ദുബൈ ഇക്കണോമിക് വകുപ്പിെൻറ അംഗീകാരങ്ങൾക്ക് വിധേയമായാണ് പദ്ധതി നടപ്പാക്കുക. മികച്ച ബിസിനസ് ആശയങ്ങൾ കൈവശമുണ്ടായിട്ടും സംരംഭം തുടങ്ങാൻ നിവൃത്തിയില്ലാതെ നിരവധി ചെറുപ്പക്കാർ കഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവാണ് ഇൗ പദ്ധതി തുടങ്ങാൻ ഇ.സി.എച്ചിന് പ്രോത്സാഹനമായത്.
നൂതന സംരംഭങ്ങൾ ലാഭകരമോ എന്നത് കമ്പനിയുടെ ആറംഗ ഉപദേശക സമിതിയെ ബോധ്യപ്പെടുത്തണം. ഉപദേശക സമിതിയുടെ അംഗീകാരം ലഭിച്ചാൽ ഏതുതരം സംരംഭങ്ങൾക്കും ഇ.സി.എച്ച് മുതൽമുടക്കും. തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭത്തെക്കുറിച്ച് ചെറിയ ആമുഖം, ആ ബിസിനസിലുള്ള ആഭിമുഖ്യം, മുൻ പരിചയം, വിദേശ രാജ്യങ്ങളിൽ പ്രവൃത്തി പരിചയമുണ്ടെങ്കിൽ അവ. പ്രോജക്ട് റിപ്പോർട്ട് എന്നിവ സഹിതം startup@echuae.com എന്ന വിലാസത്തിലോ +971565963838 എന്ന വാട്ട്സ്ആപ് നമ്പറിലോ അപേക്ഷിക്കാം.