Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇ.ബി.സി.എ.എ രക്തദാന ക്യാമ്പ് ഞായറാഴ്ച
text_fieldsbookmark_border
ദുബൈ: കോളജ് ഓഫ് എൻജിനീയറിങ് പെരുമണിന്റെ യു.എ.ഇ അലുംനി സംഘടനയായ എമിറേറ്റ്സ് ബോർഡ് ഓഫ് സി.ഇ.പി അലുംനി അസോസിയേഷൻ (ഇ.ബി.സി.എ.എ) ദുബൈ ഹെൽത്ത് അതോറിറ്റിയുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഞായറാഴ്ച രാവിലെ 11 മുതൽ രണ്ടുമണി വരെ ജദ്ദാഫിലെ ദുബൈ ഹെൽത്ത് അതോറിറ്റിയുടെ ഹെഡ് ക്വാർട്ടേഴ്സിലാണ് ക്യാമ്പ് നടക്കുക. സംഘടനയുടെ ഒന്നാം വാർഷികത്തിനു മുമ്പ് തന്നെ ഇങ്ങനെയൊരു ക്യാമ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വരും വർഷങ്ങളിൽ കൂടുതൽ എമിറേറുകളിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമമെന്നും ഭാരവാഹികൾ അറിയിച്ചു.
Next Story

