ഭൗമ മണിക്കൂർ ഇന്ന്; വീടുകളിൽ കഴിയുന്നവരും വിളക്കണക്കണം
text_fieldsഅബൂദബി: കോവിഡ് വൈറസ് വ്യാപനം തടയാൻ ഭവനങ്ങളിൽ കഴിയുന്നവർ ഞായറാഴ്ച രാത്രി ഒരു മണിക്കൂർ ലൈറ്റുകൾ അണച്ച് ഭൗമ മണിക്കൂറിൽ പങ്കാളികളാകണമെന്ന് ഊർജ വകുപ്പ് ചെയർമാൻ അവൈദ മുർഷിദ് അൽ മാരാർ. ഭൂമി നമ്മുടെ എല്ലാവരുടെയും ഏക ഭവനമാണെന്നും അത് സംരക്ഷിക്കേണ്ടത് കൂട്ടുത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. രാത്രി 8:30 മുതലാണ് ഒരു മണിക്കൂർ വൈദ്യുതി വിളക്കുകൾ അണച്ചുള്ള ഭൗമ മണിക്കൂർ ആചരിക്കുക.
ആഗോള താപനില ലോക രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. യു.എ.ഇയും ഇതിനൊരു അപവാദമല്ല. അതിനാൽ, ആഗോള താപനത്തിനെതിരായ നയപരിപാടികൾ രാജ്യത്ത് ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. പാരിസ് കാലാവസ്ഥാ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ആഗോള താപനത്തിനെതിരെ യു.എ.ഇ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൗമ മണിക്കൂറിന് ജനങ്ങളുടെ മാനസിക പിന്തുണയും ഐക്യദാർഢ്യവും ഉറപ്പാക്കുന്നതായി എമിറേറ്റ്സ് നേച്ചർ അസോസിയേഷൻ ജനറൽ മാനേജർ ലൈല മുസ്തഫ അബ്ദുൽ ലത്തീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
