Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനീറ്റ്​ ഇന്ന്​; 12ന്​...

നീറ്റ്​ ഇന്ന്​; 12ന്​ മുമ്പ്​ എത്തണം

text_fields
bookmark_border
നീറ്റ്​ ഇന്ന്​; 12ന്​ മുമ്പ്​ എത്തണം
cancel

ദുബൈ: നീറ്റ്​ പരീക്ഷക്കായി ഇന്ന്​ ആയിരക്കണക്കിന്​ വിദ്യാർഥികൾ പരീക്ഷ ഹാളിൽ എത്തും. യു.എ.ഇയിൽ ഊദ്​ മേത്ത ഇന്ത്യൻ സ്​കൂളാണ്​ പരീക്ഷ കേന്ദ്രം. വിദ്യാർഥികൾ ഉച്ചക്ക്​ 12ന്​​ മുമ്പ്​​ റിപ്പോർട്ട്​ ചെയ്യണം. 12.30 മുതൽ 3.30 വരെയാണ്​ പരീക്ഷ.

ഉൗദ്​ മേത്ത സെൻറ്​ മേരീസ്​ പള്ളിയുടെ എതിർവശത്തുള്ള ഗേറ്റ്​ നമ്പർ 4,5,6 എന്നിവ വഴിയായിരിക്കും വിദ്യാർഥികൾക്ക്​ സ്​കൂളിലേക്ക്​ പ്രവേശിക്കാൻ കഴിയുക. രാവിലെ 9.30 മുതൽ ഉച്ചക്ക്​ 12 വരെയായിരിക്കും പ്രവേശന സമയം. 12 മണിക്ക്​ ശേഷം എത്തുന്നവരെ പരീക്ഷാകേന്ദ്രത്തിലേക്ക്​ പ്രവേശിപ്പിക്കില്ല. ഇവിടെ പാർക്കിങ്​ സൗകര്യമുണ്ടാവില്ല. സമീപത്തെ പൊതു പാർക്കിങ്ങിൽ പരിമിതമായ വാഹനങ്ങൾക്കു​ മാത്രമേ സൗകര്യമുണ്ടാവൂ. അതിനാൽ, കുട്ടികളെ ഇറക്കാനും കയറ്റാനും മാത്രമേ രക്ഷിതാക്കൾക്ക്​ ഇവിടെ അനുമതിയുണ്ടാവൂ. വിദ്യാർഥികൾക്ക്​ neet.nta.nic.in എന്ന വെബ്​സൈറ്റിൽനിന്ന്​ അഡ്​മിറ്റ്​ കാർഡ്​ ഡൗൺലോഡ്​ ചെയ്യാം. കാർഡിൽ പാസ്​പോർട്ട്​ സൈസ്​ ഫോ​ട്ടോ പതിപ്പിക്കണം. അറ്റൻറൻസ്​ ഷീറ്റിലും പാസ്​പോർട്ട്​ സൈസ്​ ഫോ​ട്ടോ പതിപ്പിക്കണം. അഡ്​മിറ്റ്​ കാർഡിനൊപ്പം ഡൗൺലോഡ്​ ചെയ്യുന്ന പ്രൊഫോമയിൽ പോസ്​റ്റ്​ കാർഡ്​ സൈസ്​ (4X6) കളർ ചിത്രം പതിപ്പിക്കണം. ഇത്​ സെൻററിലെ ഇൻവിജിലേറ്റർക്ക്​ കൈമാറണം. ഫോ​ട്ടോ പതിപ്പിച്ച ​പ്രൊഫോമയും പാസ്​പോർട്ട്​ സൈസ്​ ഫോ​ട്ടോയും ഇല്ലാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. എൻ.ടി.എയുടെ വെബ്​സൈറ്റിലെ മാർഗനിർദേശങ്ങളെല്ലാം യു.എ.ഇയിലെ വിദ്യാർഥികൾക്കും ബാധകമായിരിക്കും. ഒറിജിനൽ ഐ.ഡി പ്രൂഫ്​ കരുതണം. സാധുവായ അഡ്​മിറ്റ്​ കാർഡില്ലാത്തവരെ പരീക്ഷ ഹാളിൽ പ്രവേശിക്കാൻ അനുവദിക്കില്ല. പരീക്ഷ സെൻററിൽ ശരീരതാപ പരിശോധനയുണ്ടായിരിക്കും. യു.എ.ഇ സർക്കാറി​െൻറ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ.

മലയാളികൾ അടക്കം ഇന്ത്യൻ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വർഷങ്ങളായുള്ള ആവശ്യമായിരുന്നു യു.എ.ഇയിൽ നീറ്റ്​ പരീക്ഷ കേന്ദ്രം അനുവദിക്കണമെന്നത്​. ഇതേതുടർന്ന്​ ഇക്കുറി കുവൈത്തിലും യു.എ.ഇയിലുമാണ്​ കേന്ദ്രം അനുവദിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neet exam
News Summary - eat today; Must arrive before 12 p.m.
Next Story