ഖത്തറിലുള്ളവർക്ക് എക്സപ്ഷനൽ എൻട്രി പെർമിറ്റെടുക്കൽ എളുപ്പം
text_fieldsദോഹ: ഖത്തറിലുള്ളവർക്ക് രാജ്യത്തിന് പുറത്തേക്ക് പോകുേമ്പാൾ തിരിച്ചുവരാനുള്ള എക്സപ്ഷനൽ എൻട്രി പെർമിറ്റ് ഏറെ ലളിതം. കോവിഡ്-19 േപ്രാട്ടോകോൾ പ്രകാരം നിലവിൽ രാജ്യത്തേക്ക് തിരിച്ചുവരുന്നവർക്കുള്ള പ്രത്യേക അനുമതി പത്രമാണ് എക്സപ്ഷനൽ എൻട്രി പെർമിറ്റ്. രാജ്യത്ത് നിലവിലുള്ളവരും പുറത്തുള്ളവരും തിരിച്ചുവരുേമ്പാൾ മുൻകൂട്ടി അപേക്ഷിച്ചതിന് ശേഷം മാത്രമേ ഈ പെർമിറ്റ് മുമ്പ് ലഭിച്ചിരുന്നുള്ളൂ. എന്നാൽ, കഴിഞ്ഞ നവംബർ 29 മുതൽ നിലവിൽ ഖത്തറിലുള്ളവർ വിദേശത്ത് പോകുേമ്പാൾ അവർ എക്സിറ്റ് ആയാൽ ഉടൻ തന്നെ തനിയെ ഈ പെർമിറ്റ് ലഭിക്കുന്നുണ്ട്.
ഇവർക്ക് തിരിച്ചുവരുന്നതിനായുള്ള എക്സപ്ഷനൽ എൻട്രി പെർമിറ്റിന് ഖത്തർ പോർട്ടലിൽ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. ആഭ്യന്തര മന്ത്രാലയം രണ്ടാഴ്ച മുമ്പുതന്നെ ഇത്വ്യക്തമാക്കിയിരുന്നെങ്കിലും പലർക്കും ഇക്കാര്യത്തിൽ അവ്യക്തത തുടരുകയാണ്. നേരത്തെ രാജ്യം വിട്ടതിന് ശേഷം ഖത്തർ പോർട്ടലിൽ തൊഴിലുടമയോ കമ്പനിയോ ജീവനക്കാരന് വേണ്ടിയുള്ള പെർമിറ്റിന് ഖത്തർ പോർട്ടലിൽ അപേക്ഷിക്കേണ്ടി വന്നിരുന്നു.
ആ സംവിധാനം നീക്കി താമസക്കാരനോ സ്വദേശിയോ രാജ്യം വിടുന്ന സന്ദർഭത്തിൽ തന്നെ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പുതിയ എൻട്രി പെർമിറ്റ് സജ്ജമാകുന്ന സംവിധാനമാണ് നിലവിൽ വന്നിരിക്കുന്നത്. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിെൻറ https://portal.moi.gov.qa/wps/portal/en വെബ്സൈറ്റ് സന്ദർശിക്കുകയും "Inquiries" ക്ലിക്ക് ചെയ്ത് Exit & Entry Permits എടുക്കുകയുമാണ് വേണ്ടത്.
തുടർന്ന് ലഭിക്കുന്ന വിൻഡോയിൽ നിന്നും "Print Exceptional Return Permit" എന്നത് തിരഞ്ഞെടുക്കുക. ഐ.ഡി നമ്പറും മറ്റു വിവരങ്ങളും നൽകുന്നതോടെ രാജ്യത്തിന് പുറത്തുപോയ വ്യക്തിയുടെ എൻട്രി പെർമിറ്റ് പ്രിൻറ് എടുക്കാൻ സാധിക്കും. ഇത്തരത്തിലല്ലാതെ ഖത്തറിന് പുറത്തുള്ളവർക്ക് രാജ്യത്ത് തിരിച്ചെത്താൻ നേരത്തേയുള്ളതുപോലെ തന്നെ ഖത്തർ പോർട്ടലിൽ എക്സപ്ഷനൽ എൻട്രി പെർമിറ്റിനായി അപേക്ഷിച്ച് നടപടികൾ പൂർത്തിയാക്കേണ്ടതാണ്. നവംബർ 29നുമുമ്പ് രാജ്യം വിട്ടവരും ഈ നടപടി തന്നെ തുടരണം.
അതേസമയം, എവിടെ നിന്ന് രാജ്യത്തേക്ക് തിരിച്ചെത്തിയാലും ഒരാഴ്ചത്തെ ക്വാറൻറീനിൽ പോകണമെന്നത് നിർബന്ധമാണ്.
ഇക്കാര്യം ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ് (ജി.സി.ഒ) നേരത്തെ വ്യക്തമാക്കിയിരുന്നു. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ ഗ്രീൻ ലിസ്റ്റിലുൾപ്പെടുന്ന രാജ്യങ്ങളിൽ നിന്നുള്ളവർ ഒരാഴ്ചത്തെ ഹോം ക്വാറൻറീനിലും മറ്റുള്ളവർ ഒരാഴ്ചത്തെ ഹോട്ടൽ ക്വാറൻറീനിലും നിർബന്ധമായും പ്രവേശിച്ചിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

