ഉപവാസത്തിന് സമാപ്തി; ഇന്ന് ഉയിർപ്പ് പെരുന്നാൾ
text_fieldsഅബൂദബി: ക്രൈസ്തവ വിശ്വാസികൾ ഞായറാഴ്ച ഇൗസ്റ്റർ ആഘോഷിക്കുന്നു. കേരളത്തിൽ സ്ക ൂൾ അവധിക്കാലമായതിനാൽ നൂറുകണക്കിന് കുടുംബങ്ങളാണ് യു.എ.ഇയിലെത്തിയിട്ടുള്ളത് . പെസഹ^ദുഃഖവെള്ളി ശുശ്രൂഷകൾക്കായി നിരവധി വൈദികരും യു.എ.ഇയിലെത്തിയിട്ടുണ്ട്. ദുഃഖ വെള്ളിക്ക് ശേഷം വിശ്വാസികൾക്ക് കാത്തിരിപ്പിെൻറ നിമിഷങ്ങളായിരുന്നു. ദേവാലയത്തിൽ തന്നെ അവർ കഴിച്ചുകൂട്ടി. അബൂദബി സെൻറ് ജോർജ് ഒാർത്തഡോക്സ് ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ബെന്നി മാത്യു മുഖ്യ കാർമികത്വം വഹിച്ചു.
സഹ വികാരി ഫാ. പോൾ ജേക്കബ്, ഫാ. ഷൈൻ ജേക്കബ് മാത്യു എന്നിവർ സഹ കാർമികത്വം വഹിച്ചു. അബൂദബി സെൻറ് േജാർജ് കത്തീഡ്രലിെൻറ ഭാഗമായ റുവൈസ് സെൻറ് ജോൺസ് കോൺഗ്രിഗേഷനിൽ ഒാർത്തഡോക്സ് സഭ ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഫാ. വർഗീസ് വി. ഫിലിപ്പോസ് സഹ കാർമികത്വം വഹിച്ചു. അബൂദബി മാർത്തോമ ഇടവകയിലെ ഈസ്റ്റർ ശുശ്രൂഷ രാത്രി എട്ടിന് മുസഫ ദേവാലയത്തിൽ ആരംഭിച്ചു.
സി.എസ്.ഐ സഭയുടെ കൊല്ലം കൊട്ടാരക്കര ഭദ്രാസനാധിപൻ ബിഷപ്പ് ഉമ്മൻ ജോർജ്ജ് മുഖ്യകാർമികനായിരുന്നു. വികാരി റവ. ബാബു പി. കുലത്താക്കൽ സഹ വികാരി റവ. സി.പി. ബിജു എന്നിവർ സഹ കാർമികത്വം വഹിച്ചു. സെൻറ് സ്റ്റീഫൻസ് യാക്കോബായ പള്ളിയിൽ മുഖ്യ കാർമികനായ ഇടവക വികാരി ഫാ. ജീജൻ ഏബ്രഹാം, സഹ കാർമികൻ ഫാ. എൽദോ വർഗീസ് എന്നിവർ ചേർന്ന് ഉയിർപ്പ് വിളംബരം നടത്തി. അൽെഎൻ സെൻറ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വികാരി ഫാ. അരുൺ സി. ഏബ്രഹാംകാർമികത്വം വഹിച്ചു.
