‘എഗ് ഹണ്ട്’ നടത്തി ഈസ്റ്റർ ആഘോഷം
text_fieldsദുബൈ പാർക്ക്സ് ആൻഡ് റിസോർട്ടിൽ നടന്ന എഗ് ഹണ്ട്
ദുബൈ: ഈസ്റ്റർ മുട്ടകളാൽ ആഘോഷമൊരുക്കി കുട്ടികൾ. ദുബൈ പാർക്ക്സ് ആൻഡ് റിസോർട്ടിലാണ് ഈസ്റ്റർ മുട്ടകൾ ഒളിപ്പിച്ചുവെച്ചും വാരിവിതറിയും ‘എഗ് ഹണ്ട്’ സംഘടിപ്പിച്ചത്.
ഈസ്റ്റർ ദിവസം പരസ്പരം ഈസ്റ്റർ മുട്ടകൾ അല്ലെങ്കിൽ പാസ്കൽ മുട്ടകൾ സമ്മാനിക്കുന്ന രീതിയുണ്ട്. ഈ മുട്ടകൾ യേശുവിന്റെ ഉയിർത്തെഴുന്നേൽപിനെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം. മുട്ടകൾക്ക് മുകളിൽ ഈസ്റ്റർ സന്ദേശവും രേഖപ്പെടുത്തും. ഇത്തരം ലക്ഷം മുട്ടകളാണ് ശനിയാഴ്ച ദുബൈയിൽ നടന്ന പരിപാടിയിൽ വിവിധ സ്ഥലങ്ങളിലായി ഒളിപ്പിച്ചുവെച്ചത്.
കുട്ടികളും മുതിർന്നവരും ചേർന്ന് ഇത് കണ്ടെടുത്തായിരുന്നു ആഘോഷം. മേഖലയിലെ ഏറ്റവും വലിയ എഗ് ഹണ്ട് ആയാണ് ഈ പരിപാടിയെ വിലയിരുത്തുന്നത്. വിജയിച്ചവർ കൈനിറയെ സമ്മാനങ്ങളുമായാണ് മടങ്ങിയത്.

