ഈസ്റ്റർ: പതിനെട്ടിലേറെ വിഭവങ്ങളുമായി ലുലുവിൽ അച്ചായൻസ് സദ്യ
text_fieldsഅബൂദബി: ഈസ്റ്ററിനെ വരവേൽക്കാൻ ഷോപ്പിങ് തിരക്കിലാണ് യു.എ.ഇയിൽ ഉപഭോക്താക്കൾ. ഷോപ്പിങ് മനോഹരമാക്കാൻ പതിനെട്ടിലേറെ വിഭവങ്ങളുള്ള അച്ചായൻസ് സദ്യ അടക്കം വിപുലമായ ഉൽപന്നങ്ങളുടെ ശേഖരമാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഒരുക്കിയിട്ടുള്ളത്. വിവിധതരം കേക്കുകൾ, എഗ് ചോക്ലറ്റ് അടക്കം വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് ലുലു സ്റ്റോറുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
നൊസ്റ്റാൾജിക് ഓർമകളിലേക്കുകൂടി കൊണ്ടുപോകുന്ന അച്ചായൻസ് സദ്യ ഏവരുടെയും മനം കവരുന്നതാണ്. പ്രോൺസ് മാംഗോ ഡ്രംസ്റ്റിക് കറി, മീൻ മുളകിട്ടത്, ബീഫ് ചില്ലി കോക്കനട്ട് ഫ്രൈ, ചിക്കൻ നാടൻ ഫ്രൈ, ബീഫ് സ്റ്റു, അപ്പം, കോഴിപ്പിടി, കുത്തരിച്ചോറ്, അവിയൽ, തോരൻ, പുളിശ്ശേരി, പായസം അടക്കം 18ലേറെ വിഭവങ്ങൾ അടങ്ങിയതാണ് ലുലു അച്ചായൻസ് സദ്യ. 34.50 ദിർഹം മാത്രമാണ് വില. ഈസ്റ്ററിനോട് അനുബന്ധിച്ച് വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്കും മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

