Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈസ്റ്റ് പോയൻറ് ഇൻറർ ഹൗസ് ചെസ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു

text_fields
bookmark_border
ഈസ്റ്റ് പോയൻറ് ഇൻറർ ഹൗസ് ചെസ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു
cancel
camera_alt

ഇന്ത്യൻ ഇന്‍റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ഇൻറർ ഹൗസ് ചെസ് ചാമ്പ്യൻഷിപ്

Listen to this Article

അജ്മാൻ: ഈസ്റ്റ് പോയൻറ് ഇന്ത്യൻ ഇന്‍റർനാഷനൽ സ്കൂളിൽ ഇൻറർ ഹൗസ് ചെസ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. നാലു ഹൗസുകളിലായി വിദ്യാർഥികൾ മാറ്റുരക്കുന്ന മത്സരം സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ മജീദ് ഉദ്ഘടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ അഞ്ജു ബി. നായർ ആശംസ നേർന്നു. ബോയ്സ് സെക്ഷൻ സൂപ്പർവൈസർ അബൂബക്കർ, ഗേൾസ് സെക്ഷൻ സൂപ്പർവൈസർ ആയിഷ സിദ്ദീഖ എന്നിവർ സന്നിഹിതരായിരുന്നു. ചെസിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഇംഗ്ലീഷ് വിഭാഗം കോഓഡിനേറ്റർ അബ്ദുൽ ഷുക്കൂർ സംസാരിച്ചു.

ഗേൾസ് സെക്ഷൻ സ്പോർട്സ് സെക്രട്ടറി കീർത്തന രാജേഷ് പരിപാടിക്ക്‌ സ്വാഗതം പറഞ്ഞു. സ്കൂൾ ഫിസിക്കൽ എജുക്കേഷൻ മേധാവി ടി.കെ.പി. അമീർ, ഗേൾസ് സെക്ഷൻ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ആശ, ഷാനിഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സ്കൂൾ സ്പോർട്സ് സെക്രട്ടറി ഹാഫിസ് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - East Point Inter House Chess Championship
Next Story