ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂൾ വാർഷികം
text_fieldsഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷം ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് സെക്രട്ടറി സീനി ജമാൽ ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഖോർഫക്കാൻ ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂളിന്റെ 33ാമത് വാർഷികം ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം, വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവയോടൊപ്പം മികച്ച അധ്യാപകർക്കുള്ള പുരസ്കാര സമർപ്പണം, സി.ബി.എസ്.ഇ ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കൽ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
വാർഷിക സമ്മേളനം ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് സെക്രട്ടറി സീനി ജമാൽ ഉദ്ഘാടനം ചെയ്തു. സോഷ്യൽ ക്ലബ് രക്ഷാധികാരികളായ മുരളീധരൻ, പ്രിമസ് പോൾ എന്നിവർ ആശംസകൾ നേർന്നു. ‘അന്തർദേശീയ ഉത്സവങ്ങളും സംസ്കാരങ്ങളും’ എന്നതായിരുന്നു വാർഷികത്തിന്റെ പ്രമേയം.
അറബിക്, ആഫ്രിക്കൻ, ഇന്ത്യൻ, ചൈനീസ്, തായ്, ഈജിപ്ഷ്യൻ തുടങ്ങിയ അന്തർ ദേശിയ നൃത്ത പരിപാടികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കലാ രൂപങ്ങളും അരങ്ങേറി. റോണി തോമസ്, പ്രിയങ്ക രാമദാസൻ, ബേല രാജ്കുമാർ, ഫരീദ ബീവി എന്നിവർ മികച്ച അധ്യാപകർക്കുള്ള അവാർഡ് ഏറ്റുവാങ്ങി.
ദീർഘകാല സേവനത്തിനുള്ള അവാർഡ് കുഞ്ഞബ്ദുല്ലക്ക് ലഭിച്ചു. പ്രിൻസിപ്പൽ സുജ ബോബി, മാനേജർ ബോബി മാത്യൂസ്, വൈസ് പ്രിൻസിപ്പൽ ഡഗ്ലസ് ജോസഫ്, അലൻ ബോബി, പ്രോഗ്രാം കൺവീനേഴ്സ് അജിത സത്യൻ, ചിന്തു ഷജിത്, നിമ്മി സുനീഷ്, ഗോപിക അജയ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

